'എെൻറഭാഷ-എെൻറദേശം' വിജ്ഞാനമത്സരം തിരുവനന്തപുരം: ജില്ലയിലെ ഹൈസ്കൂൾ വിദ്യാർഥികൾക്ക് കേരളവും മലയാളവും എന്ന വിഷയത്തിൽ സെൻറ് ആൻഡ്രൂസ് ജ്യോതിനിലയം എച്ച്.എസ്.എസ് സംഘടിപ്പിക്കുന്ന 'എെൻറഭാഷ-എെൻറദേശം' വിജ്ഞാന മത്സരം നവംബർ ഒന്നിന് നടക്കും. 10000, 5000, 3000 രൂപ വീതമാണ് സമ്മാനം. നാലുമുതൽ ആറുവരെയുള്ള സ്ഥാനക്കാർക്ക് ആയിരം രൂപ പ്രോത്സാഹനസമ്മാനവും നൽകും. പ്രിൻസിപ്പലിെൻറ സാക്ഷ്യപത്രവുമായി മൂന്നംഗ ടീമുകൾ 28ന് മുമ്പ് അപേക്ഷ അയക്കണം. മത്സര ഇടവേളയിൽ നടത്തുന്ന പ്രശ്നോത്തരിയിൽ 3000 രൂപയുടെ പുസ്തങ്ങൾ സമ്മാനമായി നൽകുമെന്ന് പ്രിൻസിപ്പൽ സിസ്റ്റർ അർച്ചന പോളും പി.ടി.എ പ്രസിഡൻറ് സുനിൽ ജോണും അറിയിച്ചു. മെയിൽ: jyotinilayam@yahoo.com, ഫോൺ: 7012355944.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.