പേയാട്: ഏകമകൾ ശിവകാർത്തികയെ തനിച്ചാക്കി ഒടുവിൽ ആ അമ്മ വേദനകളില്ലാത്ത ലോകത്തേക്ക് മടങ്ങി. വിളപ്പിൽശാല ചൊവ്വള്ളൂർ കട്ടയ്ക്കാൽ ശിവകാർത്തികയിൽ അനിതകുമാരിക്ക് (37) അർബുദരോഗമായിരുന്നു. ഞായറാഴ്ച വൈകീട്ട് മൂന്നിനായിയിരുന്നു മരണം സംഭവിച്ചത്. നാട്ടുകാർ പിരിവെടുത്ത് നൽകുന്ന പണവുമായി ചികിത്സക്ക് പോയിരുന്ന അനിതകുമാരിയുടെ ദുരിതജീവിതം 'മാധ്യമം' റിപ്പോർട്ട് ചെയ്തിരുന്നു. അമ്മയുടെ വിയോഗത്തിന് മുന്നിൽ കണ്ണീരുമായി നിൽക്കുന്ന ശിവകാർത്തിക (12) നാടിെൻറ നൊമ്പരമായി. ജപ്തി ഭീഷണി നേരിടുകയാണ് ആകെയുള്ള നാല് സെൻറിലെ വീട്. വർഷങ്ങൾക്ക് മുമ്പ് തെങ്ങിൽ നിന്നുവീണ് നട്ടെല്ല് തകർന്നതിനാൽ കൂലിപ്പണികൾക്കുപോലും പോകാൻ ഭർത്താവ് മധുസൂദനന് കഴിയില്ല. നിർധനകുടുംബത്തിെൻറ കഥയറിഞ്ഞ് നിരവധി സുമനസ്സുകൾ സഹായമെത്തിച്ചിരുന്നു. രണ്ട് വർഷം മുമ്പാണ് അനിതകുമാരിക്ക് അർബുദം ബാധിച്ചത്. തിങ്കളാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിലാണ് സംസ്കാരചടങ്ങുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.