എസ്.എ.പി ക്യാമ്പ്​ ‌ഡെപ്യൂട്ടി കമാൻഡൻറ്​ നിര്യാതനായി

തിരുവനന്തപുരം: പേരൂർക്കട എസ്.എ.പി ക്യാമ്പ് ‌ഡെപ്യൂട്ടി കമാൻഡൻറും മുൻ ദേശീയ ചാമ്പ്യനുമായ മുണ്ടക്കയം കോരുത്തോട് ചങ്കാലികുഴിയിൽ വീട്ടിൽ സി.എസ്. മുരളീധരൻ (49) നിര്യാതനായി. ക്വാർട്ടേഴ്സിൽ െവച്ച് ഞായറാഴ്ച പുലർച്ച 2.45 ഓടെ നെ‍ഞ്ചുവേദന അനുഭവപ്പെട്ട അദ്ദേഹത്തെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. രാവിലെ 7.50 ഓടെ മരിച്ചു. 400 മീറ്റർ ഒാട്ടമത്സരത്തിൽ ദേശീയ ചാമ്പ്യനാണ്. 1989ൽ ഏഷ്യൻ ട്രാക് ആൻഡ്ഫീൽഡ് ചാമ്പ്യൻഷിപ് 4-x400 റിലേയിൽ വെള്ളി മെഡൽ നേടിയ ടീമിൽ അംഗമായിരുന്നു. മൂന്നുതവണ സാഫ് ഗെയിംസിൽ പങ്കെടുത്തു. 1990ലെ ഏഷ്യൻ ഗെയിംസിൽ പങ്കെടുത്തിട്ടുണ്ട്. സി.കെ.എം സ്കൂൾ സ്പോർട്സ് താരവുമായിരുന്നു. ക്യാമ്പിൽ പൊതുദർശനത്തിനു െവച്ച മൃതദേഹത്തിൽ കെ. മുരളീധരൻ എം.എൽ.എ, ഡി.ജി.പി ലോക്നാഥ് ബെഹ്റ, എ.ഡി.ജി.പിമാരായ ബി. സന്ധ്യ, നിതിൻ അഗർവാൾ, സുകേഷ് കുമാർ, സിറ്റി പൊലീസ് കമീഷണർ പി. പ്രകാശ് എന്നിവർ അേന്ത്യാപചാരം അർപ്പിച്ചു. മൃതദേഹം പൊതുദർശനത്തിനു ശേഷം സ്വദേശമായ മുണ്ടക്കയത്തേക്ക് കൊണ്ടുപോയി. ഒരു വർഷത്തിലേറെയായി എസ്.എ.പി കമാൻഡൻറായി ജോലി നോക്കിവരുകയായിരുന്നു. സംസ്കാരം: തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് കോരുത്തോട് വീട്ടുവളപ്പിൽ. ഭാര്യ: ശ്രീവിദ്യ, മകൾ: മയൂര.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.