തിരുവനന്തപുരം: ഡോ. എ.പി.ജെ. അബ്ദുൽ കലാമിെൻറ 86ാമത് ജന്മദിനം കലാം ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ ഭാരതീയ വിചാരകേന്ദ്രത്തിലെ സംസ്കൃതിഭവനിൽ ആഘോഷിച്ചു. എം.എൽ.എമാരായ കെ. മുരളീധരൻ, ഒ. രാജഗോപാൽ, സിറ്റി പൊലീസ് കമീഷണർ പി. പ്രകാശ്, മുൻ എം.എൽ.എ ടി. ശരത്ചന്ദ്രപ്രസാദ്, ശ്രീകാര്യം ചീഫ് ഇമാം തോന്നയ്ക്കൽ ഉവൈസ് അമാനി, ക്രൈസ്റ്റ് നഗർ സ്കൂൾ അഡ്മിനിസ്ട്രേറ്റർ ഫാ. ജോസഫ് സെബാസ്റ്റ്യൻ, ശിവഗിരി മഠം സ്വാമി വിശാലനന്ദ, സൊസൈറ്റി പ്രസിഡൻറ് ഡോ. പ്രേംകുമാർ, സെക്രട്ടറി അരുൺ എ.എസ്, യൂത്ത് വിങ് പ്രസിഡൻറ് വി.എസ്. അഭിമന്യു, ബി.ഡി.ജെ.എസ് ജില്ല പ്രസിഡൻറ് ചൂഴാൽ ജി. നിർമലൻ, അമ്പലത്തറ രാജൻ, വർക്കല വാവ, ഡി. വിൽഫ്രഡ് റോബിൻ എന്നിവർ സമ്മേളനത്തിൽ പെങ്കടുത്തു. ഇതിനോടനുബന്ധിച്ച് എട്ട് ആശുപത്രികൾ പെങ്കടുത്ത മെഡിക്കൽ ക്യാമ്പ് നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.