തെരുവുനായ്​ക്കൾ ഭീഷണിയാവുന്നു

കൊട്ടിയം: റോഡരികിലേക്ക് മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ നടപടി സ്വീകരിക്കാത്തതിനെ തുടർന്ന് മാലിന്യം ഭക്ഷിക്കാനെത്തുന്ന തെരുവുനായ്ക്കൾ വഴിയാത്രക്കാർക്കും ഇരുചക്രവാഹനയാത്രക്കാർക്കും ഭീഷണിയാകുന്നു. പള്ളിമുക്ക് -അയത്തിൽ റോഡ്, പെട്രോൾ പമ്പ് - മാർക്കറ്റ് റോഡ്, ദേശീയപാതയിലെ വെണ്ടർമുക്കിനും മാടൻനടയിലെ തോടിന് സമീപം, അയത്തിൽ മുതൽ മേവറം വരെയുള്ള ബൈപാസ് എന്നിവിടങ്ങളിലാണ് മാലിന്യനിക്ഷേപം മൂലം തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമായത്. മാലിന്യം ഭക്ഷിക്കാനെത്തുന്ന നായ്ക്കൾ വഴിയാത്രക്കാരെ ആക്രമിക്കുന്നതും ഇരുചക്രവാഹനങ്ങൾക്ക് മുന്നിലേക്ക് എടുത്തുചാടി അപകടങ്ങൾ ഉണ്ടാകുന്നതും പതിവാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.