കരുനാഗപ്പള്ളി: തഴവ. ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ കലോത്സവം ജില്ല പഞ്ചായത്തഗം അനിൽ എസ്. കല്ലേലിഭാഗം ഉദ്ഘാടനം ചെയ്തു. സ്കൂൾ എസ്.എം.സി ചെയർമാൻ ആർ. അമ്പിളികുട്ടൻ അധ്യക്ഷതവഹിച്ചു. കലോത്സവ ദീപം തെളിയിക്കൽ കവി ഇഞ്ചക്കാട് ബാലചന്ദ്രൻ നിർവഹിച്ചു. തഴവ കനകൻ, തൊടിയൂർ താഹ, ജി.കെ. അനിൽകുമാർ, കെ. രാധാകൃഷ്ണൻ, കെ. അജയൻ, എന്നിവർ സംസാരിച്ചു. സമാപന സമ്മേളനം തഴവ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് എസ്. ശ്രീലത ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ആനിപൊൻ സമ്മാന വിതരണം നിർവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.