പുനലൂർ: ആര്യങ്കാവ് കാവ് കടമാൺ പാറയിലെ തോട്ടത്തിൽനിന്ന് ചന്ദനമരം മുറിച്ചുകടത്തിയ തമിഴ്നാട് സ്വദേശികളായ രണ്ടുപേരെ വനപാലകർ അറസ്റ്റ് ചെയ്തു. കടയനല്ലൂർ ഉൗർവിലഴികം ഇന്ദിരകോളനിയിൽ തങ്കദുരൈ (37), നാരായണൻ (29) എന്നിവരാണ് പിടിയിലായത്. തങ്കദുരൈ മുമ്പ് രണ്ടുതവണ കടമാൻ പാറയിൽനിന്ന് ചന്ദനംമുറിച്ചുകടത്തി പിടിയിലായി ജാമ്യത്തിലുള്ള ആളാണ്. സംരക്ഷിത ചന്ദനതോട്ടമായ കടമാൻപാറയിൽനിന്ന് കഴിഞ്ഞദിവസങ്ങളിൽ 100ഒാളം കിലോ ചന്ദനമാണ് ഇവർ മുറിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.