പത്തനാപുരം: മാക്കുളം പാലം നിർമാണത്തിെൻറ ഭാഗമായി തുറന്നുകൊടുത്ത സമാന്തരപാത തകര്‍ച്ചയില്‍. പാതയിലൂടെ ഗതാഗതം ആരംഭിച്ചതോടെ ഇരുവശങ്ങളിലെയും പ്രദേശവാസികൾ ദുരിതത്തിലായി. ചേകം -കോങ്കൽ വഴി മാക്കുളം കമുകുംചേരി ഭാഗത്തേക്കുള്ള റോഡിലൂടെയുള്ള യാത്രയാണ് ദുരിതം സമ്മാനിക്കുന്നത്. പ്രധാനപാത വഴി കെ.എസ്.ആര്‍.ടി.സി ഉൾപ്പെടെ ഏഴോളം ബസുകള്‍ സർവിസ് നടത്തിയിരുന്നു. ഇവയെല്ലാം റോഡിെൻറ തകര്‍ച്ചമൂലം സര്‍വിസ് നിര്‍ത്തി. സ്കൂൾ ബസുകളും ഇവിടെ എത്തുന്നില്ല. ഓട്ടോകളിലും മറ്റും കിലോമീറ്ററുകൾ ചുറ്റിയാണ് ലക്ഷ്യസ്ഥാനെത്തത്തുന്നത്. സമാന്തരപാത ഗതാഗതയോഗ്യമാക്കിയാൽ പ്രശ്നങ്ങൾക്ക് പരിഹാരമാകും. പാലംപണി കാരണം നിർത്തലാക്കിയ ബസുകൾ ചേകം -കമുകുംചേരി -എലിക്കാട്ടൂർ റോഡ് വഴി തിരിച്ച് വിടണമെന്ന ആവശ്യവും ശക്തമാണ്. മാക്കുളം തോടിന് കുറുകെ നടപ്പാത നിർമിച്ചെങ്കിലും മഴപെയ്ത് ചെളിക്കുണ്ടായി മാറി. ഇതോടെ കാൽനടയാത്രപോലും ദുസ്സഹമായി. സ്കൂൾ കോളജ് വിദ്യാർഥികളും കശുവണ്ടി ഫാക്ടറി തൊഴിലാളികളുമാണ് ഏറെബുദ്ധിമുട്ടിലായത്. അധികൃതരുടെ അനാസ്ഥക്കെതിരെ സമരം നടത്താനുള്ള തയാറെടുപ്പിലാണ് പൗരസമിതി. യോഗത്തിൽ പ്രവർത്തകരായ സുബി ചേകം, റിജു കിഴക്കേതിൽ, കെ.കെ. അലക്സാണ്ടർ, ബാലമുരളി, ബിജു എസ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.