കാട്ടാക്കട: . സ്കൂളിലെ എന്‍.എസ്.എസ് യൂനിറ്റിെൻറ മിനി ക്യാമ്പിനോടനുബന്ധിച്ചാണ് വിദ്യാർഥികളുടെ ഈ പ്രവര്‍ത്തനം. സര്‍ക്കാറിെൻറ ഈവര്‍ഷത്തെ ഏറ്റവും പ്രധാനപ്പെട്ട പദ്ധതിയാണിത്. കേരളത്തിലെ മുന്നൂറോളം വൊക്കേഷനല്‍ ഹയര്‍സെക്കൻഡറി സ്കൂളുകളില്‍ എന്‍.എസ്.എസ് യൂനിറ്റിെൻറ നേതൃത്വത്തില്‍ ജൈവവൈവിധ്യ ഉദ്യാനമൊരുക്കുന്നു. പരുത്തിപ്പള്ളി സ്കൂളില്‍ ജൈവവൈവിധ്യ ഉദ്യാന നിര്‍മാണത്തിെൻറ ഭാഗമായി ശലഭോദ്യാനം, ഔഷധത്തോട്ടം, ഫലവൃക്ഷത്തോട്ടം, കുളം എന്നിവ നിര്‍മിച്ചു. ക്യാമ്പിെൻറ ഉദ്ഘാടനം കുറ്റിച്ചല്‍ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍ സുധീര്‍ നിര്‍വഹിച്ചു. പി.ടി.എ പ്രസിഡൻറ് വി.ഒ. സുഗതകുമാർ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ ബി.എസ്. ബൈജ, എന്‍.എസ്.എസ് പ്രോഗ്രാം ഓഫിസര്‍ ബി. സജീവ്, പി.ടി.എ അംഗം എം.എ. റോയി, അധ്യാപകരായ ഡോ. ശാരിക, എന്‍. അനില്‍കുമാര്‍, പി. സുനി, വളൻറിയര്‍ സെക്രട്ടറിമാരായ ജീവന്‍ റോയി, ആദിത്യ തളിയത്ത് എന്നിവര്‍ നേതൃത്വംനല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.