നാല്​ കിലോ കഞ്ചാവുമായി തിരുവനന്തപുരം സ്വദേശി അമരവിളയിൽ പിടിയിലായി

പാറശ്ശാല: തമിഴ്‌നാട്ടിൽനിന്ന് കേരളത്തിലേക്ക് ട്രാൻസ്‌പോർട്ട് ബസിൽ കടത്തിയ നാലുകിലോ കഞ്ചാവുമായി തിരുവനന്തപുരം സ്വദേശി പിടിയിൽ. തിരുവനന്തപുരം പേട്ട തോപ്പിൽ വീട്ടിൽ ശ്രീകുമാർ (46) ആണ് പിടിയിലായത്. ഞായറാഴ്ച വൈകീട്ട് അഞ്ചിന് അമരവിള ചെക്പോസ്റ്റിൽ എത്തിയ കെ.എസ്.ആർ.ടി.സി ബസിൽനിന്നാണ് കഞ്ചാവ് പിടിച്ചെടുത്തത്. അമരവിള എക്സൈസ് ചെക്പോസ്റ്റിലെ സർക്കിൾ ഇൻസ്‌പെക്ടർ സുബാഷ്, ഇൻസ്‌പെക്ടർ സുനിൽകുമാർ, പ്രിവൻറിവ് ഓഫിസർമാരായ ഷാജു, മഹേഷ്, സി.ഇ.ഒമാരായ അനീഷ്കുമാർ, ഹർഷകുമാർ എന്നിവർ ചേർന്നാണ് കഞ്ചാവ് പിടിച്ചെടുത്തത്. പ്രതിയെ അമരവിള എക്സൈസ് റേഞ്ചിന് കൈമാറി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.