ഗാന്ധിഭവന് ജീവകാരുണ്യ ​സ്ഥാപനം ബഹുമതി

പത്തനാപുരം: ഏഷ്യ ഭൂഖണ്ഡത്തിലെ ഏറ്റവും മികച്ച മതേതര കൂട്ടുകുടുംബം എന്ന ബഹുമതി പത്തനാപുരം ഗാന്ധിഭവന്. ആയിരത്തിലധികംപേർ അധിവസിക്കുന്ന ഗാന്ധിഭവൻ നേരത്തേ ഇന്ത്യ ബുക്ക് ഓഫ് െറക്കോഡ്സിലും അംഗീകാരം നേടിയിരുന്നു. മികച്ച ശുചിത്വത്തിന് ഐ.എസ്.ഒ സർട്ടിഫിക്കേഷനും ലഭിച്ചു. മുഖ്യമന്ത്രിയുടെ ഓഫിസിൽ നടന്ന ചടങ്ങിൽ നോർക്ക എക്സിക്യൂട്ടിവ് ചെയർമാൻ കെ. വരദരാജ​െൻറ അധ്യക്ഷതയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഏഷ്യ ബുക്ക് ഓഫ് െറക്കോഡ് അംഗീകാരം ഗാന്ധിഭവൻ സെക്രട്ടറി ഡോ. പുനലൂർ സോമരാജന് സമ്മാനിച്ചു. ചടങ്ങിൽ സംസ്ഥാന സാമൂഹിക ക്ഷേമബോർഡ് അംഗം ഷാഹിദാ കമാൽ, ചലച്ചിത്രനടൻ ടി.പി. മാധവൻ, ഗാന്ധിഭവൻ ഭാരവാഹികളായ പി.എസ്. അമൽരാജ്, ജി. ഭുവനചന്ദ്രൻ, അജിത് കുമാർ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.