കാട്ടാക്കട-: കാൽനടയാത്രികയായ വയോധിക കാറിടിച്ച് മരിച്ചു. കിള്ളി ഏറവിളാകത്ത് വീട്ടില്‍ മുഹമ്മദ് ഇസ്മായിലിെൻറ ഭാര്യ അസുമ ബീവി ആണ് (75) മരിച്ചത്. തിങ്കളാഴ്ച ഉച്ചക്ക് രണ്ടരയോടെ കിള്ളി ജങ്ഷനടുത്താണ് അപകടം. റോഡിലൂടെ നടന്നുപോകുകയായിരുന്ന അസുമാബീവിയെ അതുവഴിവന്ന കാര്‍ ഇടിച്ച് തെറിപ്പിക്കുകയായിരുെന്നന്ന് പറയുന്നു. ഇടിയുടെ ആഘാതത്തില്‍ തെറിച്ചുവീണ് പരിക്കേറ്റ വൃദ്ധയെ ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മക്കള്‍: ഷാഹുല്‍ ഹമീദ്, മാഹീന്‍, ഷഹര്‍ബാന്‍ ബീവി, മെഹറുന്നിസ, ഷമീന, ബദര്‍. കാട്ടാക്കട പൊലീസ് കേെസടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.