രാഷ്ട്രം വികസിക്കേണ്ടത് പ്രകൃതിയും സംസ്കാരവും നിലനിർത്തിയാവണം -അമൃതാനന്ദമയി കൊല്ലം: രാഷ്ട്രം വികസിക്കേണ്ടത് പ്രകൃതിയും സംസ്കാരവും നിലനിർത്തിക്കൊണ്ടാവണമെന്ന് അമൃതാനന്ദമയി. സംസ്കാരത്തിനും പ്രകൃതിക്കും കോട്ടംവന്നാൽ ആ വികസനം ഒരിക്കലും ഫലപ്രദമാകില്ല. അമൃതപുരിയിൽ തെൻറ 64-ാം പിറന്നാൾ ആഘോഷ പരിപാടിയായ 'അമൃതവർഷം 64'ൽ ജന്മദിന സന്ദേശം നൽകുകയായിരുന്നു അമൃതാനന്ദമയി. സംസ്കാരത്തോടും പ്രകൃതിയോടുമുള്ള ആദരവ് ഓരോ ഭാരതീയെൻറയും ജീവശ്വാസമായി മാറണം. ലോകത്തിൽ യുദ്ധഭീഷണികൾക്കും ഭീകരാക്രമണങ്ങൾക്കും പീഡന കഥകൾക്കും പ്രകൃതിചൂഷണത്തിനും ആത്മഹത്യകൾക്കും കൊലപാതകങ്ങൾക്കും ഇൻറർനെറ്റ് ഭീകരതക്കും ഒരു കുറവുമില്ല. ഇതിനിടയിൽ മതത്തിെൻറയും രാഷ്ട്രീയത്തിെൻറയും പേരിൽ ചേരിതിരിഞ്ഞുള്ള കലഹങ്ങളും സംഘർഷങ്ങളും വേറെയും. മുഖംമൂടി ധരിച്ചവരുടെ ലോകത്താണ് നമ്മളിന്നു ജീവിക്കുന്നത്. മൂല്യങ്ങളെ തള്ളിപ്പറഞ്ഞ് പണച്ചിന്തയായാൽ സ്നേഹം കപടമാകും. നല്ലവാക്ക്, നല്ല നോട്ടം, ഒരു ചെറുപുഞ്ചിരി, ചെറുസഹായം ഇതെല്ലാം മറ്റുള്ളവരെ പുനരുജ്ജീവിപ്പിക്കാൻ പോന്നവയാണ്- അമൃതാനന്ദമയി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.