വിദ്യാർഥികൾ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി

നെയ്യാറ്റിൻകര: ഗാന്ധിജയന്തി ദിനത്തിൽ വിദ്യാർഥികൾ ശുചീകരണ പ്രവർത്തനം നടത്തി മാതൃകയായി. സായി കൃഷ്ണ പബ്ലിക് സ്കൂളിലെ വിദ്യാർഥികളാണ് ശുചീകരണം നടത്തിയത്. നെയ്യാറ്റിൻകര പൊലീസ് സ്റ്റേഷൻ പരിസരമാണ് വൃത്തിയാക്കിയത്. നെയ്യാറ്റിൻകര ജില്ല ജനറൽ ആശുപത്രി, ചെങ്കൽ പ്രാഥമികാരോഗ്യ കേന്ദ്രം, ചെങ്കൽ പഞ്ചായത്തി​െൻറ വിവിധ ഭാഗങ്ങളും ഇവർ വൃത്തിയാക്കി. നെയ്യാറ്റിൻകരയിൽ നടന്ന ശുചീകരണ പ്രവർത്തനം ആൻസലൻ എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. നഗരസഭ ചെയർപേഴ്സൺ ഡബ്ല്യു.ആർ. ഹീബ, നെയ്യാറ്റിൻകര ഡിവൈ.എസ്.പി ഹരികുമാർ, ബി.എ. അരുൺ, അക്കാദമിക് ഡയറക്ടർ രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു. അധ്യാപനം മുടക്കാത്തതരത്തിൽ ഒരാഴ്ച നീളുന്ന ശൂചീകരണ പരിപാടികൾ നടത്തുമെന്നും വിദ്യാർഥികൾ അറിയിച്ചു. വിവിധ കലാ, ചിത്രകലാ മത്സരങ്ങളും സംഘടിപ്പിച്ചു. പ്രിൻസിപ്പൽ രേണുക, മാനേജർ മോഹൻകുമാർ തുടങ്ങിയവർ പങ്കെടുത്തു. ചിത്രം സായി കൃഷ്ണ പബ്ലിക് സ്കൂളിലെ വിദ്യാർഥികൾ ശുചീകരണ പ്രവർത്തനം നടത്തുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.