ശബരിമല: വനം വകുപ്പിനെതിരായ പ്രചാരണങ്ങൾ ശരിയല്ല -മന്ത്രി രാജു പത്തനാപുരം: ശബരിമലയിലെ ആചാര അനുഷ്ഠാനങ്ങൾക്ക് വനം വകുപ്പ് തടസ്സം സൃഷ്ടിക്കുന്നുവെന്ന പ്രചാരണങ്ങൾ ശരിയല്ലെന്ന് മന്ത്രി കെ. രാജു. പട്ടാഴി ദേവീക്ഷേത്രത്തിൽ ചെമ്പോല പൊതിഞ്ഞ നാലമ്പലത്തിെൻറ സമർപ്പണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങൾക്ക് വനം വകുപ്പ് തടസ്സമാകില്ല. ബലിതർപ്പണവും മറ്റും നടത്തുന്നതിന് കൂടുതൽ സൗകര്യം ഒരുക്കും. വനം വകുപ്പ് തടസ്സം നിൽക്കുന്നുവെന്ന ചിലരുടെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണ്. ശബരിമലയിൽ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടുണ്ടെങ്കിൽ അന്വേഷിക്കും. ഇൗമാസം നാലിന് വനം വകുപ്പ്, ദേവസ്വം ബോർഡ് അടക്കമുള്ള വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിട്ടുണ്ട്. 17ന് മുഖ്യമന്ത്രിയുടെ ഓഫിസിലും ചർച്ച നടക്കുമെന്ന് മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.