കേരളത്തെ മദ്യത്തിെൻറ നാടാക്കാനുള്ള ശ്രമം പരാജയപ്പെടുത്തണം -ജമാഅത്ത് ഫെഡറേഷൻ കൊല്ലം: ബിയർ ഉൽപാദിപ്പിക്കാനും വിപണനംചെയ്യാനുമുള്ള അവകാശം ബാർ ഹോട്ടൽ ഉടമകൾക്ക് നൽകണമെന്ന എക്സൈസ് കമീഷണറുടെ നിർദേശം നാടിെൻറ സാംസ്കാരികതനിമയെ തകർക്കുമെന്ന് കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന പ്രസിഡൻറ് കടയ്ക്കൽ അബ്ദുൽ അസീസ് മൗലവിയും ജനറൽ സെക്രട്ടറി കെ.പി. മുഹമ്മദും സംയുക്ത പ്രസ്താവനയിൽ പറഞ്ഞു. കേരളത്തെ മദ്യത്തിെൻറ നാടാക്കാനുള്ള ശ്രമം പരാജയപ്പെടുത്തണം. ടൂറിസ്റ്റുകളെ ആകർഷിക്കാൻ എന്തുംചെയ്യാമെന്ന ധിക്കാരമാണ് സർക്കാർ കാട്ടുന്നതെന്നും അവർ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.