പുതുശ്ശേരി കാവ്യരംഗത്ത് മുഖവുരയില്ലാത്ത കവി- ^കടന്നപ്പള്ളി

പുതുശ്ശേരി കാവ്യരംഗത്ത് മുഖവുരയില്ലാത്ത കവി- -കടന്നപ്പള്ളി തിരുവനന്തപുരം: കാവ്യരംഗത്ത് പുതുശ്ശേരി രാമചന്ദ്രന്‍ എന്ന കവിക്ക് മുഖവുരയുടെ ആവശ്യമില്ലെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ. കോവളം കവികള്‍ സ്മാരകസാഹിത്യ പുരസ്‌കാരം കവി പുതുശ്ശേരി രാമചന്ദ്രന് നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം. മലയാളം ശ്രേഷ്ഠ ഭാഷയാക്കുന്നതില്‍ പുതുശ്ശേരി വഹിച്ച പങ്ക് വലുതാണ്. കണ്ണീരി​െൻറയും ദുഃഖത്തി​െൻറയും വേദനകളും നിറഞ്ഞതാണ് പുതുശ്ശേരിയുടെ കവിതകൾ. ഭാഷാ ഗവേഷണത്തിലും മലയാള ഭാഷയുടെ വളര്‍ച്ചക്കും അദ്ദേഹം നല്‍കി സംഭാവനകള്‍ വലുതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കോവളം കവികള്‍ സ്മാരകസമിതി ചെയര്‍മാന്‍ എ.ജെ. സുക്കാര്‍ണോ അധ്യക്ഷത വഹിച്ചു. പ്രഫ. വി.എന്‍. മുരളി പ്രശസ്തിപത്രം വായിച്ചു. ഡോ.എം.ആർ. തമ്പാന്‍, കൗണ്‍ലിര്‍മാരായ പാളയം രാജൻ, ബിന്ദു ശ്രീകുമാർ, അജിത് വെണ്ണിയൂർ, പി രാജേന്ദ്ര കുമാർ, വിനോദ് വൈശാഖി, ആർ. വിനായകന്‍ നായർ, കാരക്കാമണ്ഡപം വിജയകുമാര്‍ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.