കേരള എൻ.ജി.ഒ യൂനിയൻ മാതൃക ഗ്രാമപദ്ധതി പ്രഖ്യാപനം

തിരുവനന്തപുരം: കേരള എൻ.ജി.ഒ യൂനിയൻ തിരുവനന്തപുരം നോർത്ത് ജില്ല കമ്മിറ്റി പുളിമാത്ത് ഗ്രാമപഞ്ചായത്തിലെ പന്നിക്കുഴി പച്ച കോളനിയിൽ നടപ്പാക്കുന്ന മാതൃക ഗ്രാമപദ്ധതിയുടെ പ്രഖ്യാപനം തൊഴിൽ മന്ത്രി ടി.പി. രാമകൃഷ്ണൻ നിർവഹിച്ചു. സൗജന്യ തയ്യൽ തൊഴിൽ പരിശീലനകേന്ദ്രത്തി​െൻറ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു. തെരഞ്ഞെടുത്ത വിദ്യാർഥികൾക്കുള്ള വിദ്യാഭ്യാസ സഹായവിതരണം ഡോ. എ. സമ്പത്ത് എം.പി നിർവഹിച്ചു. യൂനിയൻ ജനറൽ സെക്രട്ടറി ടി.സി. മാത്തുക്കുട്ടി, പുളിമാത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ബി. വിഷ്ണു, ജില്ല പഞ്ചായത്ത് അംഗം ഡി. സ്മിത, കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം കെ. വത്സലകുമാർ, സംഘാടകസമിതി ചെയർമാൻ ബി.എൻ. ജയകുമാർ എന്നിവർ സംസാരിച്ചു. യൂനിയൻ ജില്ല പ്രസിഡൻറ് കെ.എ. ബിജുരാജ് അധ്യക്ഷതവഹിച്ചു. ജില്ല സെക്രട്ടറി യു.എം. നഹാസ് സ്വാഗതവും ട്രഷറർ കെ. സോമൻ നന്ദിയും പറഞ്ഞു. രാവിലെ നടന്ന ആരോഗ്യ പരിശോധന ക്യാമ്പ് ഡോ. യമുന ഉദ്ഘാടനം ചെയ്തു. യൂനിയൻ നോർത്ത് ജില്ല ജോയൻറ് സെക്രട്ടറിമാരായ കെ.പി. സുനിൽകുമാർ, ജി. ശ്രീകുമാർ എന്നിവർ സംസാരിച്ചു. കെ.പി. സുനിൽകുമാർ കൺവീനറായും ജില്ല വൈസ് പ്രസിഡൻറ് ടി. അജിത, ജില്ല സെക്രേട്ടറിയറ്റ് അംഗങ്ങളായ സി.വി. ഹരിലാൽ, എ. ഷാജഹാൻ, ആർ. അനിൽകുമാർ, ആറ്റിങ്ങൽ ഏരിയ സെക്രട്ടറി ബി. അരുൺ എന്നിവർ അംഗങ്ങളുമായ പ്രാദേശിക വികസനസമിതി സബ് കമ്മിറ്റി രൂപവത്കരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.