മെഡിക്കല്‍ കോളജ് സെന്‍ട്രല്‍ ലൈബ്രറിയില്‍ മലയാള പുസ്തക വിഭാഗം

തിരുവനന്തപുരം: മെഡിക്കല്‍ കോളജ് സെന്‍ട്രല്‍ ലൈബ്രറിയില്‍ മലയാള പുസ്തക വിഭാഗം ആരംഭിച്ചു. മെഡിക്കല്‍ കോളജിലെ വിദ്യാർഥികള്‍, അധ്യാപകര്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ക്ക് മെഡിക്കല്‍ പുസ്തകങ്ങള്‍ക്കപ്പുറം ഭാഷ, സാഹിത്യം, സംസ്‌കാരം എന്നിവയില്‍ അവബോധമുണ്ടാക്കാനാണ് മലയാള പുസ്തകവിഭാഗം ആരംഭിച്ചത്. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച 276 പുസ്തകങ്ങള്‍ ശേഖരിച്ചാണ് മലയാള പുസ്തക വിഭാഗത്തിന് തുടക്കം കുറിച്ചത്. വരും വര്‍ഷങ്ങളില്‍ ഈ പുസ്തകശേഖരം വിപുലീകരിക്കും. കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പ്രഫ. വി. കാര്‍ത്തികേയന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. തോമസ് മാത്യു, സീനിയര്‍ അഡ്മിനിസ്‌ട്രേറ്റിവ് ഓഫിസര്‍ മിനി. വി, സീനിയര്‍ സൂപ്രണ്ട് അഖില്‍ കെ, സീനിയര്‍ ലൈബ്രേറിയന്‍ ജി.എസ്. ഹരികുമാര്‍, സ്റ്റാഫ് വെല്‍ഫെയര്‍ സെക്രട്ടറി ബിനുകുമാര്‍, ലൈബ്രറി സ്റ്റാഫ് അജിത് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.