അഞ്ച്​ ഉദ്യോഗസ്​ഥർക്ക്​ പ്രിൻസിപ്പൽ സെക്രട്ടറിയായി സ്​ഥാനക്കയറ്റം

തിരുവനന്തപുരം: ഡോ. ഉഷ ടൈറ്റസ്, കെ.ആര്‍. ജ്യോതിലാല്‍, പുനീത് കുമാര്‍, ഡോ. ദേവേന്ദ്രകുമാര്‍ ദൊഡാവത്ത്, ഡോ. രാജന്‍ ഖോബ്രാഗഡെ എന്നിവരെ പ്രിന്‍സിപ്പല്‍ സെക്രട്ടറി പദവിയിലേക്ക് സ്ഥാനക്കയറ്റം നല്‍കുന്നതിനുള്ള ശിപാര്‍ശ മന്ത്രിസഭ അംഗീകരിച്ചു. 1993 ഐ.എ.എസ് ബാച്ചുകാരാണിവർ. ഒഴിവുവരുന്ന മുറക്ക് ഇവര്‍ക്ക് പ്രിന്‍സിപ്പല്‍ സെക്രട്ടറി പദവിയില്‍ നിയമനംനല്‍കും. പൊതു-ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയാണ് ഉഷ ടെറ്റസ്. ജ്യോതിലാൽ ഭരണപരിഷ്കാര വകുപ്പ് സെക്രട്ടറിയും. പുനീത്കുമാർ ഡൽഹിയില അഡീഷനൽ െറസിഡൻറ് കമീഷണറാണ്. ഡോ. രാജൻ ടോബ്രഗഡെ സംസ്ഥാന വാണിജ്യ നികുതി കമീഷണറാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.