അപകടഭീഷണിയായി നിലംപൊത്താറായ കെട്ടിടം

മലയിൻകീഴ്: തച്ചോട്ടുകാവ് ജങ്ഷന് സമീപത്തെ ഇടറോഡിലുള്ള കെട്ടിടത്തി​െൻറ ചുവർ ഏത് നിമിഷം വേണമെങ്കിലും നിലംപൊത്താവുന്ന നിലയിൽ അപകടഭീഷണി ഉയർത്തുകയാണ്. കുട്ടികൾ ഉൾപ്പെടെയുള്ളവർ നടന്നുപോകുന്നിടത്താണ് സ്വകാര്യവ്യക്തിയുടെ ജീർണാവസ്ഥയിലായ കെട്ടിടമുള്ളത്. നിരവധികുടുംബങ്ങൾ ഈ ഭാഗത്ത് താമസിക്കുന്നുണ്ട്. ഇടറോഡിനോട് ചേർന്നിരിക്കുന്നതിനാൽ അറിയാതെ ആരെങ്കിലും കൈതൊട്ടാൽ ഇടിഞ്ഞുവീണ് വൻദുരന്തമുണ്ടാകാം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.