ഉത്തർപ്രദേശിലാണ് സംഭവം ബഹറൂച് (ഉത്തർപ്രദേശ്): പ്രൈമറി സ്കൂളിൽ ഉച്ചഭക്ഷണത്തിന് ക്യൂ നിന്ന ആറുവയസ്സുകാരന്, വിളമ്പാൻവെച്ച കറിപ്പാത്രത്തിൽ വീണ് ഗുരുതരമായി പൊള്ളലേറ്റു. ഹെമാരിയകുട്ടി ഗ്രാമപഞ്ചായത്ത് പ്രദേശത്തെ സ്കൂളിലെ ഒന്നാം ക്ലാസുകാരൻ ശിവം ആണ് അബദ്ധത്തിൽ പച്ചക്കറിപ്പാത്രത്തിൽ വീണതെന്ന് പൊലീസ് പറഞ്ഞു. എന്നാൽ, കുട്ടിയെ സ്കൂൾ അധികൃതർ ഉടൻ ആശുപത്രിയിലെത്തിക്കുകയോ വീട്ടിൽ അറിയിക്കുകേയാ ചെയ്തില്ലെന്ന് പിതാവ് പൊലീസിൽ നൽകിയ പരാതിയിൽ പറഞ്ഞു. അബോധാവസ്ഥയിലായ കുട്ടി ആശുപത്രിയിൽ കഴിയുകയാണ്. പാചകക്കാരനും അധ്യാപകർക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്തു. മൂന്ന് അധ്യാപകരെ സസ്പെൻഡ് ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.