നേമം: യൂത്ത് കോൺഗ്രസ് നേതാവിനെ പൊലീസ് മർദിച്ച സംഭവത്തിൽ നേമം എസ്.ഐക്കും പൊലീസുകാരനും സസ്പെൻഷൻ. നേമം എസ്.ഐ സമ്പത്ത്, സി.പി.ഒ അജയകുമാർ എന്നിവരെയാണ് സിറ്റി പൊലീസ് കമീഷണർ സ്പർജൻകുമാർ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തത്. യൂത്ത് കോൺഗ്രസ് നേമം നിയോജകമണ്ഡലം പ്രസിഡൻറ് ജെ. ഷജീറിനാണ് (29) മർദനമേറ്റത്. അടിയന്തര ശസ്ത്രക്രിയക്ക് വിധേയനായ ഷജീർ ഇപ്പോൾ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. പരാതിയുമായി ബന്ധപ്പെട്ട് പൊലീസ് വിളിപ്പിച്ചയാൾക്കൊപ്പം സ്റ്റേഷനിലെത്തിയപ്പോഴായിരുന്നു മർദനം. സംഭവത്തിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച പ്രദേശത്ത് ഹർത്താൽ ആചരിച്ചിരുന്നു. വിഷയം രമേശ് ചെന്നിത്തല തിങ്കളാഴ്ച നിയമസഭയിൽ ഉന്നയിക്കുകയും മുഖ്യമന്ത്രി ഡി.സി.പി രമേഷ്കുമാറിനെ അന്വേഷണചുമതല ഏൽപിക്കുകയുമായിരുന്നു. അന്വേഷണ റിപ്പോർട്ടിനെ തുടർന്നാണ് എസ്.ഐക്കും പൊലീസുകാരനും സസ്പെൻഷൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.