വിഴിഞ്ഞം: കഴക്കൂട്ടം-കാരോട് ബൈപാസ് നിർമാണം നടക്കുന്നതിെൻറ സമീപത്തുള്ള കുടുംബം അപകട ഭീഷണിയിൽ. വേങ്ങപ്പൊറ്റ വടക്കേതട്ട് ചൂണ്ടവിളാകത്ത് വീട്ടിൽ ശിശുപാലെൻറ കുടുംബമാണ് അപകട ഭീതിയിൽ ജീവിതം തള്ളിനീക്കുന്നത്. റോഡ് നിർമാണം നടക്കുന്നതിെൻറ താഴ്ഭാഗത്താണ് ഇവരുടെ വീട് സ്ഥിതിചെയ്യുന്നത്. രണ്ടു ദിവസം മുമ്പ് പെയ്ത മഴയിൽ അപകടകരമായ രീതിയിൽ മെണ്ണാലിച്ചുവന്നിരുന്നു. അടുത്ത ദിവസങ്ങളിൽ കടുത്ത മഴ ഉണ്ടാകാനുള്ള സാധ്യത പ്രവചിക്കപ്പെടുമ്പോൾ ഇവരുടെ കണ്ണുകളിൽ ഭീതി നിറയുകയാണ്. ഒന്നര വയസ്സായ പിഞ്ചുകുഞ്ഞും ഭാര്യയും രണ്ടു പെൺമക്കളും അടങ്ങുന്നതാണ് കുടുംബം. മഴ പെയ്യുന്ന രാത്രികളിൽ പിഞ്ചുകുഞ്ഞിനെയും കൈയിലെടുത്ത് ഉറക്കമിളച്ചിരിക്കുകയാെണന്ന് ഇവർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.