തിരുവനന്തപുരം: ശരീഅത്തിനെതിരെയുള്ള കൈയേറ്റം ഭരണഘടനയോടുള്ള വെല്ലുവിളിയാണെന്ന് പാളയം ഇമാം മൗലവി വി.പി. സുഹൈബ്. ജമാഅത്തെ ഇസ്ലാമി ദേശീയതലത്തിൽ നടത്തുന്ന ശരീഅത്ത് ബോധവത്കരണ കാമ്പയിെൻറ ഭാഗമായി ജില്ലസമിതി സംഘടിപ്പിച്ച ചർച്ചസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യയിലെ എല്ലാ മതവിഭാഗങ്ങൾക്കും ഭരണഘടന അനുവദിച്ചുതന്നതാണ് വ്യക്തിനിയമങ്ങൾ. അതിൽ മുസ്ലിം വ്യക്തി നിയമങ്ങൾ മാത്രം വിവാദമാക്കുന്നതിനുപിന്നിൽ മറ്റ് താൽപര്യങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു. നന്ദാവനം മുസ്ലിം അസോസിയേഷൻ ഹാളിൽ നടന്ന ചർച്ച സംഗമത്തിൽ ജമാത്തെ ഇസ്ലാമി ജില്ല പ്രസിഡൻറ് എച്ച്. ഷഹീർ മൗലവി അധ്യക്ഷത വഹിച്ചു. ജില്ലയിലെ പ്രമുഖ ഇമാമുമാർ, മുസ്ലിം സംഘടന ഭാരവാഹികൾ, മഹല്ല് ഭാരവാഹികൾ, നിയമവിദഗ്ധർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.