തിരുവനന്തപുരം: മയക്കുമരുന്നുമായി മൂന്ന് യുവാക്കൾ പിടിയിൽ. വഞ്ചിയൂർ ഋഷിമംഗലത്തിൽ വൈശാഖ് (23), ആറ്റിങ്ങൽ കീഴാറ്റിങ്ങൽ എൻ.വി.എസ് നിലയത്തിൽ വൈശാഖ് (22), ആര്യനാട് ലക്ഷ്മിഭവനിൽ അക്ഷയ് (25) എന്നിവരെയാണ് വെള്ളിയാഴ്ച ഷാഡോ പൊലീസ് പിടികൂടിയത്. എൽ.എസ്.ഡി വിഭാഗത്തിൽപെട്ട മയക്കുമരുന്നാണ് പിടിച്ചെടുത്തതെന്ന് പൊലീസ് അറിയിച്ചു. അടുത്തകാലത്ത് നിരവധി കഞ്ചാവ് കച്ചവടക്കാരെ ഷാഡോ ടീം പിടികൂടിയിരുന്നു. ഇവർ നൽകിയ വിവരത്തിെൻറ അടിസ്ഥാനത്തിലാണ് പ്രതികൾ വലയിലായത്. നഗരത്തിൽ ‘സൈക്കഡലിക് പാർട്ടി’ എന്ന പേരിൽ കച്ചവടക്കാർ തന്നെ നടത്തുന്ന പാർട്ടികളിലാണ് ഇത്തരം വീര്യം കൂടിയ മയക്കുമരുന്നുകൾ വിറ്റഴിക്കുന്നതെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. കച്ചവടക്കാർ ഫേസ്ബുക്ക്, വാട്ട്സ്ആപ് ഗ്രൂപ് എന്നിവവഴി ആവശ്യക്കാരെ വിവരം അറിയിക്കും. കേരള-തമിഴ്നാട് അതിർത്തിയിലെ വനപ്രദേശത്താണ് പാർട്ടികൾ നടത്തിയിരുന്നത്. ഷാഡോ പൊലീസ് സംഘം ആവശ്യക്കാരായി ചമഞ്ഞ് ഒന്നരമാസത്തിലേറെയെടുത്ത് നടത്തിയ നീക്കത്തിനൊടുവിലാണ് ഇവർ വലയിലാകുന്നത്. നൂറിലേറെ സ്റ്റാമ്പ് മാതൃകയിലുള്ള ലഹരിവസ്തുക്കൾ ഇവരിൽനിന്ന് പിടികൂടിയിട്ടുണ്ട്. ‘ലൈസർജിക് ആസിഡ് ഡൈ എത്തലമേഡ്’ എന്ന വീര്യംകൂടിയ ലഹരിവസ്തുവാണ് ഈ സ്റ്റാമ്പിൽ അടങ്ങിയിരിക്കുന്നത്. ഇത്തരത്തിലുള്ള പുതിയതരം മയക്കുമരുന്നുകൾ പിടികൂടുന്നതിന് പ്രത്യേക ഷാഡോ ടീമിനെ രൂപവത്കരിച്ചതായി സിറ്റി പൊലീസ് കമീഷണർ സ്പർജൻ കുമാർ അറിയിച്ചു. ബംഗളൂരു, ഗോവ എന്നിവടങ്ങളിൽനിന്നാണ് മയക്കുമരുന്ന് ലഭിച്ചതെന്ന് പിടിയിലായവർ പൊലീസിന് മൊഴിനൽകിയിട്ടുണ്ട്. കമീഷണർ സ്പർജൻ കുമാറിെൻറ നേതൃത്വത്തിൽ ഡി.സി.പി അരുൾ ആർ.ബി കൃഷ്ണ, കൺേട്രാൾ റൂം എ.സി വി. സുരേഷ്കുമാർ, കേേൻറാൺമെൻറ് എസ്.ഐ ഷാഫി എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.