ആറ്റിങ്ങല്‍: സ്കൂള്‍ തുറക്കുമ്പോള്‍ മടങ്ങിയെത്താത്ത സഹപാഠിയെ കാണാന്‍ കൂട്ടുകാര്‍ വേനലവധിയിലും സ്കൂള്‍ വളപ്പിലേക്ക് ഒഴുകിയെത്തി. സൈക്കിള്‍ അപകടത്തില്‍ മരിച്ച സ്കൂള്‍ വിദ്യാർഥി ആറ്റിങ്ങല്‍ അവനവഞ്ചേരി ഇണ്ടിളയപ്പന് ക്ഷേത്രത്തിന് സമീപം ശ്രീവിശാഖില്‍ വി.ആർ. ആദിത്യനാണ് (14) സഹപാഠികളും നാട്ടുകാരും ഉള്‍പ്പെടെ നൂറുകണക്കിനാളുകള്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചത്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍നിന്ന് ഉച്ചയോടെ എത്തിച്ച മൃതദേഹം അവനവഞ്ചേരി ഗവ.എച്ച്.എസില്‍ പൊതുദര്‍ശനത്തിന് വെച്ചു. സ്കള് കുട്ടികളും അധ്യാപകരും പൊതുപ്രവര്‍ത്തകരും അടക്കം നൂറുകണക്കിനാളുകള്‍ സ്കൂളിലെത്തി അന്ത്യാഞ്ജലി അര്‍പ്പിച്ചു. അവധിക്കാലമായിട്ടും സ്കൂള്‍ അധികൃതര്‍ മുന്‍കൈയെടുത്താണ് മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചത്. മൃതദേഹം വീട്ടുവളപ്പില്‍ സംസ്കരിച്ചു. ചൊവ്വാഴ്ച ഉച്ചക്ക് 12ഒാടെയായിരുന്നു സൈക്കിള്‍ മറിഞ്ഞ് അപകടം. രാവിലെ ട്യൂഷന് കഴിഞ്ഞ് കൊച്ചാലുംമൂട്ടില്‍ കൂട്ടുകാര്‍ക്കൊപ്പം കളികളില്‍ മുഴുകിയശേഷം കൂട്ടുകാരെൻറ സൈക്കിളിെൻറ പിറകിലിരുന്ന് വീട്ടിലേക്ക് പോകും വഴിയാണ് അപകടം. ഇറക്കത്തിൽ നിയന്ത്രണം വിട്ട സൈക്കിൾ കുഴിയിലേക്ക് പതിക്കുകയായിരുന്നു. സൈക്കിള്‍ ഓടിച്ചിരുന്ന ബാലു പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. നാട്ടുകാര്‍ വലിയകുന്ന് താലൂക്ക് ആശുപത്രിയിലും തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.