വര്‍ക്കല: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതിയെ അറസ്റ്റ് ചെയ്തു. ചെറുന്നിയൂര്‍ തെറ്റിക്കുളം തയ്യല്‍കട മുക്കിന് സമീപം ചരുവിളവീട്ടില്‍ ഉജിത് (30)നെ ആണ് വര്‍ക്കല പൊലീസ് അറസ്റ്റ് ചെയ്തത്. പ്ലസ്വണ് വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിയെ വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമായ പ്രതി ഒരുവര്‍ഷമായി പീഡിപ്പിച്ചുവരുകയായിരുന്നു. പെണ്‍കുട്ടിയുടെ പിതാവിെൻറ ബന്ധുവാണ് ഇയാള്‍. പെണ്‍കുട്ടി പഠനത്തില്‍ മോശമായതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് പീഡന വിവരം വീട്ടുകാര്‍ അറിയുന്നത്. സംഭവം വീട്ടുകാര്‍ അറിെഞ്ഞന്ന് മനസ്സിലാക്കിയ പ്രതി ഒളിവില്‍ കഴിയുകയായിരുന്നു. വര്‍ക്കല സി.ഐ സജിമോെൻറ നേതൃത്വത്തില്‍ അന്വേഷണം നടത്തി വരവേയാണ് വര്‍ക്കല െറയില്‍വേ സ്റ്റേഷന് സമീപത്തുനിന്ന് കഴിഞ്ഞ ദിവസം പ്രതി അറസ്റ്റിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.