നിലമേൽ: ഇരുവൃക്കകളും തകരാറിലായതിനുപിന്നാലെ അർബുദവും പിടികൂടിയ പ്രവാസി മധ്യവയസ്കൻ സുമനസ്സുകളുടെ കാരുണ്യം തേടുന്നു. നിലമേൽ വാഴോട് പറയൻകുന്നിൽ വീട്ടിൽ എ.പി. നൈസാം (48) ആണ് ചികിത്സക്ക് വഴി തേടുന്നത്. വർഷങ്ങളോളം പ്രവാസ ജീവിതം നയിച്ച നൈസാം കാര്യമായൊന്നും സമ്പാദിക്കാതെയാണ് രോഗാതുരനായി നാട്ടിൽ തിരിച്ചെത്തിയത്. സ്വരൂക്കൂട്ടിയതൊക്കെ ചികിത്സക്കായി ചെലവഴിച്ചു. തുടക്കത്തിൽ വൃക്കകൾക്കായിരുന്നു തകരാർ. അതിെൻറ ചികിത്സയിലിരിക്കെയാണ് വായിൽ അർബുദം കണ്ടെത്തുന്നത്. കഴിഞ്ഞ ആഴ്ചയിൽ തിരുവനന്തപുരം ആർ.സി.സിയിൽ ശസ്ത്രക്രിയ നടത്തി. കീമോതെറപ്പിക്ക് വിധേയനാവാൻ നിർദേശിച്ചിരിക്കുകയാണ്. വൃക്കരോഗത്തിനും ചികിത്സ തുടരുകയാണ്. താമസിയാതെ ഡയാലിസിസ് ആരംഭിക്കേണ്ടിവരുമെന്നാണ് ഡോക്ടർമാർ പറയുന്നത്. വൃക്കരോഗത്തിനും അർബുദ ചികിത്സക്കുമായി വരുന്ന ഭീമമായ തുക എങ്ങനെ കണ്ടെത്തുമെന്നറിയാതെ കഴിയുന്ന കുടുംബത്തിന് സുമനസ്സുകളുടെ സഹായമല്ലാതെ മറ്റൊന്നിലും പ്രതീക്ഷയില്ല. ഇതിനായി തട്ടത്തുമല എസ്.ബി.ഐ ശാഖയിൽ 10444778403 നമ്പറായി അക്കൗണ്ട് തുറന്നിട്ടുണ്ട്. ഐ.എഫ്.എസ്.സി: SBIN0008787.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.