ചവറ: കൊറ്റൻകുളങ്ങര ഐ.ടി.ഐയിൽ വിദ്യാർഥികൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ആറു പേർക്ക് പരിക്ക്. ഒന്നാം വർഷ വിദ്യാർഥികളായ കോലം സ്വദേശി മഹേഷ്, പന്മന സ്വദേശി ഉവൈസ്, ചേനങ്കര സ്വദേശി അജിത്ത്, തേവലക്കര സ്വദേശി അരുൺ, കോയിവിള സ്വദേശികളായ ശരത്, അനന്ദു എന്നിവർക്കാണ് പരിക്കേറ്റത്. വിദ്യാർഥികൾ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലും ടൈറ്റാനിയം കമ്യൂണിറ്റി ഹെൽത്ത് സെൻററിലും ചികിത്സ തേടി. സീനിയർ വിദ്യാർഥികൾ നടത്തിയ റാഗിങ്ങാണ് ആക്രമണത്തിന് കാരണമായതെന്ന് ഇവർ പൊലീസിന് നൽകിയ പരാതിയിൽ പറഞ്ഞു. സീനിയർ വിദ്യാർഥികളുടെ ഉപദ്രവം അധികൃതരോട് പറഞ്ഞിട്ടും നടപടിയുണ്ടായില്ല. കഴിഞ്ഞ ദിവസം ഭക്ഷണം കഴിച്ചതിനുശേഷം ഓഫിസ് മുറിക്ക് മുന്നിൽ നിൽക്കുമ്പോഴാണ് ആക്രമണമുണ്ടായത്. മർദനമേറ്റ വിദ്യാർഥികൾ ക്ലാസ് മുറികളിൽ കയറി രക്ഷപ്പെടുകയായിരുന്നു. അധ്യാപകർ ഓടിയെത്തിയതോടെയാണത്രെ സീനിയർ വിദ്യാർഥികൾ പിന്മാറിയത്. ചവറ എസ്.ഐയുടെ നേതൃത്വത്തിൽ പൊലീസ് എത്തി സ്ഥിതിഗതികൾ ശാന്തമാക്കി. രണ്ടു ദിവസത്തേക്ക് ഐ.ടി.ഐയിൽ ക്ലാസുണ്ടാവിെല്ലന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.