വർക്കല: ദലിത് വയോധികയെ ജാതിപ്പേര് വിളിച്ചാക്ഷേപിച്ചശേഷം ഭൂമി കൈയേറി വഴിവെട്ടുകയും വൃക്ഷങ്ങൾ പെട്രോൾ ഒഴിച്ച് കത്തിക്കുകയും ചെയ്തതായി പരാതി. നാവായിക്കുളം വലിയപള്ളിക്ക് സമീപം അമ്പനാട്ട് കുന്നുവിളവീട്ടിൽ വിധവയായ കൗസല്യയാണ് (75) സമീപവാസികളുടെ അതിക്രമത്തിനിരയായത്. രണ്ടുദിവസം മുമ്പ് പുലർച്ചെയാണ് കൈയേറ്റം നടന്നത്. പൊലീസിൽ പരാതിപ്പെട്ടാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയതായും കൗസല്യ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. അതിക്രമിച്ച് കയറി നാശനഷ്ടങ്ങൾ ഉണ്ടാക്കുകയും ജാതിപ്പേര് വിളിച്ച് വൃദ്ധമാതാവിനെ ആക്ഷേപിക്കുകയും ചെയ്തവരെ അറസ്റ്റ് ചെയ്യണമെന്ന് പട്ടികജാതി പട്ടികവർഗ മഹാസഭ ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.