തിരുവനന്തപുരം: വിമാനത്താവളത്തില്‍ പകല്‍സമയത്ത് വിമാനങ്ങള്‍ക്കുള്ള ലാന്‍ഡിങ് ടേക്ക്ഓഫ് നിയന്ത്രണങ്ങള്‍ മാറുന്നു. ഏപ്രില്‍ ഒന്നുമുതല്‍ വിമാനങ്ങള്‍ക്ക് എത് സമയത്തും തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇറങ്ങുകയും പറക്കുകയും ചെയ്യാം. റണ്‍വേയുടെ മധ്യഭാഗത്ത് കാര്‍പറ്റിങ് നടക്കുന്നതിെൻറ ഭാഗമായി ജനുവരി മുതല്‍ മാര്‍ച്ച് 31 വരെ പകല്‍സമയത്ത് റണ്‍വേ അടച്ചിരുന്നു. വിവരം നേരത്തെതന്നെ വിമാന കമ്പനികളെ അറിയിച്ചിരുന്നതിനാൽ വിമാന കമ്പനികള്‍ മിക്ക സർവിസുകളും രാത്രിയിലേക്ക് മാറ്റിയിരുന്നു. ഇതോടെ യാത്രക്കാരുടെ എണ്ണം കുറഞ്ഞു. പല വിമാന കമ്പനികള്‍ക്കും ഇത് തിരിച്ചടിയായി. പത്ത് വര്‍ഷത്തിലൊരിക്കല്‍ അന്താരാഷ്ട്ര നിലവാരത്തില്‍ കാര്‍പറ്റിങ് നടത്തണമെന്ന നിര്‍ദേശത്തെ തുടര്‍ന്നാണ് ഒരുവര്‍ഷം മുമ്പ് ഇത് ആരംഭിച്ചത്. ആദ്യഘട്ടത്തില്‍ നിർമാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനിടെ വിമാനം ഇറങ്ങി റണ്‍വേ തകര്‍ന്നു. ഇതിനെ തുടര്‍ന്ന് മൂന്ന് മാസം പകല്‍ സമയത്ത് അടച്ചിട്ടു. റണ്‍വേയുടെ ഇരുവശവുമായി പാരലൽ ടാക്സി വേയുടെ നിര്‍മാണം ഒരുമാസത്തിനുള്ളില്‍ പൂര്‍ത്തിയാകുമെന്ന് എയര്‍പോര്‍ട്ട് ഡയറക്ടര്‍ ജോര്‍ജ് തരകന്‍ ‘മാധ്യമ’ത്തോട് പറഞ്ഞു. ഇതോടെ ഏത് സമയത്തും സുഖമായി ലാന്‍ഡിങ് നടത്താന്‍ കഴിയും. വിമാനങ്ങള്‍ ലാന്‍ഡ് ചെയ്യുമ്പോഴുള്ള ഒക്യുപന്‍സി ടൈം (ആർ.ഒ.ടി) ലാഭിക്കാനാണ് ഇത് നിർമിച്ചത്. നിലവില്‍ വിമാനങ്ങള്‍ ഇറങ്ങിയശേഷം തിരികെ അതേ റണ്‍വേ വഴി തന്നെയാണ് പാർക്കിങ് ബേയിലെത്തുന്നത്. പുതിയ സംവിധാനത്തോടെ തിരികെവരാതെ തന്നെ അതാത് ടെര്‍മിനലുകളുടെ ഏപ്രണിലെത്തി പാര്‍ക്ക് ചെയ്യാം. റണ്‍വേ എന്‍ഡ് സേഫ്ടി ഏരിയയുടെ (റീസ) നിർമാണവും പൂര്‍ത്തിയായി. ഇൻറര്‍നാഷനല്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷെൻറ മാനദണ്ഡ പ്രകാരമാണ് ഇത് നിര്‍മിച്ചിരിക്കുന്നത്. ഒപ്പം, ഏത് കാലാവസ്ഥയിലും തിരുവനന്തപുരത്ത് വിമാനം ഇറക്കാനുള്ള ഇന്‍സ്ട്രുമെൻറ് ലാന്‍ഡിങ് സിസ്റ്റം (ഐ.എല്‍.എസ്) സ്ഥാപിച്ചു. ഇതിെൻറ ക്ഷമത പരിശോധിച്ച എയര്‍പോര്‍ട്ട് അതോറിറ്റി നേരത്തെതന്നെ അനുമതിനല്‍കി. റണ്‍വേയുടെ ബാക്കിഭാഗത്തെ കാര്‍പറ്റിങ് കഴിയാന്‍ ഒരുമാസം കൂടി വേണ്ടിവരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.