ചിറയിന്‍കീഴ്: ഉരുള്‍ ഘോഷയാത്രകള്‍ സംഗമിച്ചു ശാര്‍ക്കരയില്‍ ഇന്ന് തൂക്കവഴിപാട്. ക്ഷേത്രത്തിെൻറ 10 കിലോമീറ്റര്‍ ചുറ്റളവില്‍ 33 കരകളില്‍നിന്നായി നൂറുകണക്കിന് ഭക്തര്‍ ദേവീമന്ത്രങ്ങളുരുവിട്ട് നിലത്തുരുണ്ട് ക്ഷേത്രത്തിലെത്തിച്ചേരുന്നു. രാത്രി ആരംഭിച്ച ഉരുള്‍ ഘോഷയാത്രകള്‍ പുലര്‍ച്ച നാലോടെ ക്ഷേത്രത്തിലെത്തിച്ചേര്‍ന്നു. വിവിധ കലാരൂപങ്ങളും നിശ്ചലദൃശ്യങ്ങളും നാഗസ്വരവും ഉരുള്‍ ഘോഷയാത്രകളിൽ അണിചേര്‍ന്നു. ശാര്‍ക്കര നായര്‍ കരയോഗം, പുതുക്കരി മുക്കാലുവട്ടം ദേവീക്ഷേത്രം, വലിയകട അണ്ണന്‍വിളാകം ശിവക്ഷേത്രം, പുളിമൂട്ടില്‍ക്കടവ് പണ്ടകശാല, നാട്ടുവാരം ആല്‍ത്തറമൂട് കേളേശ്വരം, പുതുക്കരി മുക്കാലുവട്ടം ദേവീക്ഷേത്രം (കൂട്ടും വാതുക്കൽ), എരുമക്കാവ് തോട്ടവാരം ഒറ്റപ്ലാംമുക്ക് വലിയകട, പടനിലം, കൂന്തള്ളൂര്‍ക്കര, അഴൂര്‍ ശ്രീമഹാഗണപതിയാംകോവിൽ, കുഴിമുക്ക് ആറ്റിങ്ങൽ, കിഴുവിലം ഡീെസൻറ് മുക്ക് അപ്പൂപ്പന്‍നട, ചക്കമത്ത് ശ്രീദുര്‍ഗാദേവീക്ഷേത്രം, ആറ്റിങ്ങല്‍ വലിയകുന്ന് ജങ്ഷൻ, ജി.വി.ആര്‍.എം.യു.പി.എസ് ജങ്ഷന്‍ പൗരാവലി മാമം, കടയ്ക്കാവൂര്‍ തെക്കുംഭാഗം, മഞ്ചാടിമൂട് ശിവക്ഷേത്രം, കടകം ശ്യാമളത്തോപ്പ്, ചുമടുതാങ്ങി കരക്കാർ, കോരാണി പുകയിലത്തോപ്പ് കരക്കാർ, ആറ്റിങ്ങല്‍ മാര്‍ക്കറ്റ് റോഡ്, മുട്ടപ്പലം പൊയ്കയില്‍ ശ്രീഭദ്രകാളീക്ഷേത്രം, കുറക്കട മൊട്ടക്കുന്ന് ദേവീക്ഷേത്രം, വക്കം കണ്ണമംഗലം മഹാവിഷ്ണുക്ഷേത്രം, വെള്ളൂര്‍ക്കോണം കാവില്‍ ഭഗവതി ക്ഷേത്രം, കുന്നില്‍ പനയുടെ മൂട് ശ്രീഭദ്രാ ഭഗവതീ മാടന്‍ക്ഷേത്രം, ഇരട്ടക്കലുങ്ക് ശങ്കരനാരായണപുരം, ഇരപ്പുപാലം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, ഇരട്ടക്കലുങ്ക് പുരവൂര്‍ ചെറുവള്ളിമുക്ക്, പാവൂര്‍ക്കോണം തെക്കതില്‍ ശ്രീഭദ്രകാളി ദേവീക്ഷേത്രം, വലിയ ഏല, വൈദ്യെൻറമുക്ക് അപ്പൂപ്പന്‍നട തുടങ്ങിയ കരകളില്‍നിന്നാണ് ഉരുള്‍ ഘോഷയാത്രകള്‍ ക്ഷേത്രത്തിലെത്തിയത്. ഉരുള്‍ വഴിപാടുകാരെ കാണാനും ഉത്സവത്തില്‍ പങ്കെടുക്കാനുമായി ക്ഷേത്രപ്പറമ്പിലേക്ക് പതിനായിരങ്ങളാണ് എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.