വെ​റ്റ​ക്ക​ട മ​ല​പ്പു​റം കു​ന്നു​ക​ൾ ത​ക​ർ​ച്ചയിൽ; അ​മ്പ​തോ​ളം കു​ടും​ബ​ങ്ങ​ൾ ഭീ​തി​യി​ൽ

വർക്കല: സംരക്ഷിത മേഖലയായ പാപനാശം കുന്നുകളുടെ പട്ടികയിൽെപട്ട വെറ്റക്കട മലപ്പുറം കുന്നുകൾ തകർന്നുവീഴുന്നു. രാപ്പകൽ ഭേദമില്ലാതെയാണ് അമ്പതടിയിലധികം ഉയരമുള്ള കുന്നുകൾ അടരുകളായി കടലിലേക്ക് തകർന്നുവീഴുന്നത്. തന്മൂലം കടൽത്തീരത്ത് കുന്നിൻ മുകളിൽ വീട് െവച്ച് താമസിക്കുന്ന അമ്പതോളം കുടുംബങ്ങൾ ജീവഭയത്തിലാണ് കഴിയുന്നത്. ഓരോ മഴക്കാലത്തും കുന്നിെൻറ അടരുകൾ ഒന്നൊന്നായി കടലിലേക്ക് പതിക്കുകയാണ്. ഇങ്ങനെ തകർന്നുവീണുകൊണ്ടിരിക്കുന്ന മലയുടെ മുകളിൽ അഗ്രഭാഗത്താണ് ഇപ്പോൾ നടപ്പാതയുള്ളത്. അടുത്ത കാലം വരെയും മൂന്നു മീറ്ററോളം വീതിയുള്ളതും വാഹനങ്ങൾ കടന്നുപോകാൻ പാകത്തിലുമുള്ള റോഡായിരുന്നു ഇത്. തകർച്ചയുടെ ആക്കം കൂടിയപ്പോൾ റോഡിെൻറ വീതി കുറഞ്ഞ് ഇപ്പോൾ വെറും കാൽനടക്ക് മാത്രം പറ്റുന്ന വിധത്തിലായി. കടൽക്ഷോഭവും മഴയും പിന്നെ പരിസരവാസികൾ സംരക്ഷിക്കാത്തതുമാണ് കുന്നിടിച്ചിലിന് കാരണമാവുന്നത്. ഇരുപത്തിനാലര ലക്ഷം വർഷം പഴക്കമുള്ളതാണ് ആലിയിറക്കം മുതൽ വെറ്റക്കട ശ്രീയേറ്റ് വരെ നീളുന്ന ഏകദേശം അഞ്ച് കിലോമീറ്റർ ദൂരമാണ് പാപനാശം കുന്നുകൾക്കുള്ളത്. ശ്രീയേറ്റിലായിരുന്നു തിരുവിതാംകൂർ രാജ്യത്തിെൻറ ഭക്ഷ്യ ഗോഡൗൺ ആയ ‘നെൽപ്പുര’ സ്ഥിതി ചെയ്തിരുന്നത്. എന്നാൽ ഇന്ന് നെൽപ്പുര കടലിനടിയിലാണ്. പാപനാശം, തിരുവാമ്പാടി, വെറ്റക്കട, മലപ്പുറം കുന്നുകളൊക്കെ പണ്ട് കടലെടുത്തുപോയതായി ചരിത്രം പറയുന്നുണ്ട്. ലോകത്ത് ഇത്രയധികം പഴക്കമുള്ള കുന്നുകൾ ഇവിടെയല്ലാതെ മറ്റൊരിടത്തുമില്ല. അതിനാലാണ് യൂനിസെഫ് പാപനാശം -വെറ്റക്കട കുന്നുകൾ സംരക്ഷിത പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയത്. തിരുവിതാംകൂറിെൻറ വടക്കേ അതിർത്തിയായിരുന്നു കാപ്പിൽ. വെറ്റക്കടയിൽ നിന്നും കാപ്പിലേക്കു കഷ്ടിച്ച് ഒരു കിലോമീറ്റർ മാത്രമാണ് ദൂരം.തീരത്തിെൻറ ഭംഗിയേറ്റുന്നത് 40 മുതൽ 100 അടിയോളം ഉയരത്തിൽ അർധവൃത്താകൃതിയിലുള്ള കോട്ട പോലെ തലയുയർത്തിനിൽക്കുന്ന കുന്നുകളാണ്. മൂന്നു പതിറ്റാണ്ടിനിടയിലാണ് ഈ കുന്നുകളുടെ സൗന്ദര്യത്തെ കുറിച്ച് ലോകം അറിയുന്നത്. അന്നു മുതൽ ഇവിടേക്ക് സഞ്ചാരികളുടെ ഒഴുക്കാണ്. അഭ്യന്തര സഞ്ചാരികെളക്കാൾ എല്ലാ വർഷവും നാലിരട്ടിയിലധികമാണ് വിദേശ സഞ്ചാരികൾ. വരുമാനമാർഗമായി മാറിയിട്ടും കുന്നുകൾ സംരക്ഷിക്കുന്ന കാര്യത്തിൽ അധികൃതർക്കെന്നല്ല നാട്ടുകാർക്കും താൽപര്യമില്ല. എല്ലാ സർക്കാറും ടൂറിസം വികസനത്തിെൻറ ഭാഗമായി കുന്നുകൾ സംരക്ഷിക്കാൻ പദ്ധതികൾ പ്രഖ്യാപിച്ചു തടിതപ്പുകയാണ് പതിവ്. കൂടാതെ പ്രദേശത്തെ ടൂറിസം വ്യവസായികളുടെ കൈയേറ്റങ്ങളും കുന്നിടിച്ചിലിന് കാരണമാകുന്നുണ്ട്. ഇടവ പഞ്ചായത്തിലെ വെറ്റക്കട, ശ്രീയേറ്റ്,പതിനെട്ടാം പടി, കാപ്പിൽ, ഓടയം, ഇടപ്പൊഴിക്ക, മാന്തറ എന്നിവിടങ്ങളിൽ മലമുകളിൽ നടത്തിയ അനധികൃത നിർമാണങ്ങൾ തകർച്ചയുടെ രൂക്ഷത വർധിപ്പിച്ചിട്ടുണ്ട്. കടലും കായലും കായൽതീരവും കൈയേറിയാണ് വലുതും ചെറുതുമായ നിർമാണങ്ങൾ നടത്തിയിരിക്കുന്നത്. ഇതിന് എല്ലായ്േപ്പാഴും പഞ്ചായത്ത് ഭരണ നേതൃത്വത്തിെൻറ ഒത്താശകളും സംരക്ഷണവും ലഭിക്കാറുണ്ട് എന്നത് പരസ്യമായ രഹസ്യമാണ്. നിർമാണത്തിനുവേണ്ടി മലമുകളിൽ കനത്ത ക്ഷതം ഏൽപിക്കുന്നത് കൂടിയാകുമ്പോൾ കുന്നുകൾ നാൾക്കുനാൾ കടലിലേക്ക് കൂപ്പുകുത്തുകയാണ്. ഇങ്ങനെ തകർന്നുവീണ കുന്നിലാണ് മത്സ്യത്തൊഴിലാളികളും സാധാരണക്കാരുമായ അമ്പതോളം കുടുംബങ്ങൾ തീ തിന്ന് കഴിയുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.