കോ​ള​നി​​വാ​സി​ക​ളെ മ​ർ​ദി​ച്ച കേ​സി​ൽ ര​ണ്ടുപേർ പി​ടി​യി​ൽ

കല്ലമ്പലം: ഒറ്റൂർ വെട്ടിമൺകോണത്ത് കോളനിനിവാസികളെ മർദിച്ച കേസിലെ രണ്ട് പ്രതികളെ കല്ലമ്പലം പൊലീസ് പിടികൂടി. വെട്ടിമൺകോണം ലക്ഷംവീട്ടിൽ രമണിവിലാസത്തിൽ ജോഷി (20), വെളിമൺകോണം അനൂപ് നിവാസിൽ അനൂപ് (29) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചരയോടെയായിരുന്നു സംഭവം. കോളനിയിലെ ടാപ്പിൽനിന്ന് വെള്ളമെടുക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് അടിപിടിയിൽ കലാശിച്ചത്. സ്ത്രീകളെ തറയിലിട്ട് ചവിട്ടുകയും ഇത് ചോദ്യംചെയ്യാൻ ചെന്നവരെ കമ്പ് കൊണ്ട് തലക്കടിക്കുകയും ചെയ്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. കല്ലമ്പലത്ത് സി.പി.എം^ബി.ജെ.പി സംഘർഷത്തിൽ കൊലപാതകശ്രമത്തിന് ജോഷിക്കെതിരെ കേസുള്ളതായി കല്ലമ്പലം എസ്.ഐ അരുൺ അറിയിച്ചു. ആറ്റിങ്ങൽ, കിളിമാനൂർ, കപ്പാംവിള, കരിമ്പ് വിള എന്നിവിടങ്ങളിൽ ക്വട്ടേഷൻ പ്രവർത്തനത്തിലും ഇയാൾക്ക് ബന്ധമുണ്ടെന്ന് പൊലീസ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.