കാ​ർ താ​ഴ്ച​യി​ലേ​ക്ക്​മ​റി​ഞ്ഞ് ഒ​മ്പ​തു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു

കല്ലമ്പലം: ദേശീയപാതയിൽ കല്ലമ്പലം പൊലീസ് സ്റ്റേഷനു സമീപം ഇന്നോവ കാർ നിയന്ത്രണംതെറ്റി താഴ്ചയിലേക്കുമറിഞ്ഞ് ഒമ്പതുപേർക്ക് പരിക്കേറ്റു. കഴിഞ്ഞദിവസം വൈകുന്നേരം നാലോടെയായിരുന്നു അപകടം. ആർ.സി.സിയിൽ ചികിത്സയിൽ കഴിയുന്ന ബന്ധുവിനെ സന്ദർശിച്ചശേഷം മടങ്ങുകയായിരുന്ന എറണാകുളം സ്വദേശികളായ കുടുംബാംഗങ്ങളാണ് അപകടത്തിൽപെട്ടത്. എറണാകുളം ഉദയംപേരൂർ ചക്കാട്ടിൽ വീട്ടിൽ ശശിധരൻ (61) ഭാര്യ സതി (51), സതിയുടെ സഹോദരൻ സജിത്ത് (30), സഹോദരെൻറ ഭാര്യ അമ്പലപ്പുഴ പെരുമ്പളതച്ചം പറമ്പിൽ കവിത (30), ഭർത്താവ് സുനിൽകുമാർ (41), ഇവരുടെ മകൻ സച്ചു (10), പ്രഭാവതി (64), നിർമല ശിവരാമൻ (43), കാർ ഡ്രൈവർ എറണാകുളം വടക്കേക്കര കംഗാരപ്പടിയിൽ സാരംഗൻ (51) എന്നിവർക്കാണ് പരിക്കേറ്റത്. സമാന്തരമായി വരികയായിരുന്ന ബൈക്ക് കാറിൽ തട്ടാതെ വെട്ടിച്ചുമാറ്റുന്നതിനിടെ നിയന്ത്രണംതെറ്റി കാർ താഴ്ചയിലേക്ക് മറിയുകയായിരുെന്നന്ന് പൊലീസ് പറഞ്ഞു. പരിക്കേറ്റവരെ ചാത്തമ്പറ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.