ചാ​രി​റ്റ​ബി​ൾ ട്ര​സ്​​റ്റിെൻറ പേ​രി​ൽ പ​ണം ത​ട്ടി​യ യു​വാ​വി​നെ റി​മാ​ൻ​ഡ്​ ചെ​യ്തു

നെടുമങ്ങാട്: മദർതെരേസ ചാരിറ്റബിൾ ട്രസ്റ്റ് എന്ന വ്യാജ സംഘടനയുടെ പേരിൽ നിരവധി പേരിൽ നിന്ന് പണംതട്ടിയ കേസിൽ നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കാട്ടാക്കട തൂവല്ലിയൂർക്കോണം കെ.ജി. നിവാസിൽ ബിനു എന്ന ബിൻരാജിനെയാണ് (38) അറസ്റ്റു ചെയ്തത്. സംഘടനയുടെ പേരിൽ ജോലി, വീട്, വിദ്യാഭ്യാസസഹായം തുടങ്ങിയവ നൽകാമെന്ന് പറഞ്ഞ് ഇയാൾ പലരിൽ നിന്നും പണം പിരിച്ചതായി പൊലീസ് പറഞ്ഞു. തുമ്പ ഐ.എസ്.ആർ.ഒയിൽ ജോലി വാഗ്ദാനം ചെയ്ത് ചുള്ളിമാനൂർ നെടുംപാറ സ്വദേശിയായ വീട്ടമ്മയിൽനിന്ന് 25,500 രൂപ തട്ടിയ കേസിലാണ് പിടിയിലായത്്. ഇയാൾ അറസ്റ്റിലായ വിവരം അറിഞ്ഞ് 250ലധികം പേർ പരാതിയുമായി നെടുമങ്ങാട് സ്റ്റേഷനിലെത്തിയെന്ന് പൊലീസ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.