പാ​ർ​ട്ടി പ​ഠ​ന​ക്ലാ​സി​നി​ടെ നേ​താ​ക്ക​ൾ ഏ​റ്റു​മു​ട്ടി

തിരുവനന്തപുരം: പാർട്ടി പഠനക്ലാസിനെത്തിയ ലോക്കൽകമ്മിറ്റി സെക്രട്ടറിക്കുനേരെ വനിതനേതാവിെൻറ കൈയേറ്റ ശ്രമവും തെറിയഭിഷേകവും. ലോക്കൽ കമ്മിറ്റി സെക്രട്ടറി ഏരിയനേതൃത്വത്തിന് പരാതി നൽകി. വനിതനേതാവിനെതിരെ നടപടിക്ക് സാധ്യത. വിഴിഞ്ഞം ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച പാർട്ടിഅംഗങ്ങൾക്ക് വേണ്ടിയുള്ള പഠന ക്ലാസിനു മുമ്പാണ് വനിതനേതാവിെൻറ ൈകയേറ്റ ശ്രമം. വിഴിഞ്ഞം അർച്ചന ഒാഡിറ്റോറിയത്തിനുമുന്നിലെ റോഡിലായിരുന്നു സംഭവം. സഹപ്രവർത്തകരും നാട്ടുകാരും എത്തിയാണ് രംഗം ശാന്തമാക്കിയത്. വിഴിഞ്ഞത്ത് പുതുതായി നിയമിതനായ ലോക്കൽകമ്മിറ്റി സെക്രട്ടറിക്കു നേരെയാണ് മുൻ പഞ്ചായത്ത് പ്രസിഡൻറും ലോക്കൽ കമ്മിറ്റി അംഗവുമായ വനിതനേതാവിെൻറ ൈകയേറ്റ ശ്രമം. അപമാനിതനായ ലോക്കൽ കമ്മിറ്റി സെക്രട്ടറി അടിയന്തര ലോക്കൽ കമ്മിറ്റി കൂടി ജില്ലകമ്മിറ്റിക്കും ഏരിയ നേതൃത്വത്തിനും പരാതി നൽകി. ലോക്കൽ കമ്മിറ്റി നേതൃസ്ഥാനം ലഭിക്കാത്തതിൽ കലിപൂണ്ടാണ് വനിതനേതാവിെൻറ ൈകയേറ്റ ശ്രമമെന്നാണ് അറിവ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.