ആ​ദ്യ സ​മ്പൂ​ർ​ണ വൈ​ദ്യു​തീ​ക​ര​ണ സം​സ്ഥാ​ന​മെ​ന്ന ബ​ഹു​മ​തി കേ​ര​ള​ത്തി​ന് സ്വ​ന്തം –മ​ന്ത്രി എം.​എം. മ​ണി

മലയിൻകീഴ്: ആദ്യ സമ്പൂർണ വൈദ്യുതീകരണ സംസ്ഥാനമെന്ന ബഹുമതി കേരളത്തിന് സ്വന്തമെന്ന് മന്ത്രി എം.എം. മണി. കാട്ടാക്കട നിയോജകമണ്ഡലത്തിൽ സമ്പൂർണ വൈദ്യുതീകരണത്തിെൻറ പ്രഖ്യാപനം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. സമ്പൂർണ വൈദ്യുതീകരണത്തിെൻറ ഭാഗമായി ഒന്നര ലക്ഷം പേർക്ക് വൈദ്യുതി കണക്ഷൻ നൽകിയതായും മന്ത്രി പറഞ്ഞു. വൈദ്യുതി വകുപ്പിന് 172 കോടി രൂപ വിനിയോഗിക്കേണ്ടതായിട്ടുണ്ട്. അതിനു പുറമേ, ജീവനക്കാരുടെയും എം.എൽ.എ, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളുടെ വിഹിതവും ഈ പദ്ധതിവിജയത്തിനായി വിനിയോഗിച്ചിട്ടുണ്ട്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കും എസ്.സി.എസ്.ടി വിഭാഗത്തിലുള്ളവർക്കും വൈദ്യുതി കണക്ഷൻ നൽകിയിട്ടുണ്ട്. പേയാട് ഗവ.എൽ.പി സ്കൂളിൽ നടന്ന യോഗത്തിൽ ഐ.ബി. സതീഷ് എം.എൽ.എ അധ്യക്ഷതവഹിച്ചു. പദ്ധതിയുടെ നടത്തിപ്പിനായി 1.10 കോടി രൂപ മണ്ഡലത്തിൽ വിനിയോഗിച്ചിട്ടുണ്ടെന്ന് എം.എൽ.എ പറഞ്ഞു. 1270 കുടുംബങ്ങളിൽ സൗജന്യ വൈദ്യുതീകരണം നടത്തിയിട്ടുണ്ട്. വൈദ്യുതി വകുപ്പിെൻറ 50 ലക്ഷം രൂപയുടെ തനതു ഫണ്ടും 25 ലക്ഷം രൂപ എം.എൽ.എ ഫണ്ടും ഉൾപ്പെടെ ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളുടെ വിഹിതവും പദ്ധതിക്കായി വിനിയോഗിച്ചിട്ടുണ്ട്. എ. സമ്പത്ത് എം.പി മുഖ്യാതിഥിയായിരുന്നു. കെ.എസ്.ഇ.ബി ഡയറക്ടർ വി. ശിവദാസൻ, ചീഫ് എൻജിനീയർ ജി. മോഹനനാഥപ്പണിക്കർ, നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എൽ. അനിത, ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാരായ എസ്. ചന്ദ്രൻനായർ (മലയിൻകീഴ്), വി. അനിൽകുമാർ (വിളവൂർക്കൽ), പി.എസ്. മായ(മാറനല്ലൂർ), എൽ. വിജയരാജ് (വിളപ്പിൽ), എസ്. അജിത(കാട്ടാക്കട), മല്ലിക വിജയൻ (പള്ളിച്ചൽ), ജില്ലാപഞ്ചായത്ത് അംഗം വി.ആർ. രമാകുമാരി, സി.പി.ഐ കാട്ടാക്കട മണ്ഡലം സെക്രട്ടറി വിളപ്പിൽ രാധാകൃഷ്ണൻ, ബി.ജെ.പി മണ്ഡലം ജനറൽ സെക്രട്ടറി സി.എസ്. അനിൽ, എ.ഇ ഗീത, അസിസ്റ്റൻറ് എക്സിക്യൂട്ടിവ് എൻജിനീയർ സി.ആർ. വിജയകുമാർ, എ.ഇ മാരായ ആർ. സജി, പി.ആർ. പോൾ, എസ്. ശ്രീകുമാർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.