തിരുവനന്തപുരം: മോദി സർക്കാർ എസ്.ബി.ടിയുടെ ചരമക്കുറിപ്പ് എഴുതുെന്നന്ന് സി.െഎ.ടി.യു സംസ്ഥാന സെക്രട്ടറി വി. ശിവൻകുട്ടി. ബെഫിയുടെ നേതൃത്വത്തിൽ എസ്.ബി.ടിയെ ഇല്ലാതാക്കുന്നതിനെതിരെ ജനകീയ കൂട്ടായ്മ രക്തസാക്ഷി മണ്ഡപത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനകീയ കൂട്ടായ്മക്ക് അഭിവാദ്യമർപ്പിച്ച് കെ.എസ്. സുനിൽകുമാർ, ടി.കെ. രാജീവ് കുമാർ, ടി.സി. മാത്തുക്കുട്ടി, കെ.മോഹനൻ, എം. ഷാജഹാൻ, എൻ. ഗണപതി കൃഷ്ണൻ, സുഹൃത് കുമാർ , കമലാസനൻ, എസ്.എസ്. മിനു, കൃഷ്ണാനന്ദ്, വിജയൻ നായർ, സഞ്ജു, ഹമീദ്, എൻ. നഹാസ്, ടി.നേരന്ദ്രൻ, എസ്.എസ്. അനിൽ, പി.വി. ജോസ് എന്നിവർ സംസാരിച്ചു. ജനകീയ കൂട്ടായ്മയിൽ സജി ഒ. വർഗീസ് അധ്യക്ഷതവഹിച്ചു. ജനറൽ സെക്രട്ടറി കെ.ബാലചന്ദ്രൻ സ്വാഗതവും ബെഫി ജില്ല സെക്രട്ടറി കെ.പി. ബാബുരാജ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.