തിരുവനന്തപുരം: മനുഷ്യെൻറ വർത്തമാനകാലത്തെയും ഭാവിയെയും നിർണയിക്കുന്ന കാലത്തിെൻറ ആവിഷ്കാരമാണ് ടാഗോറിലെ പ്രധാനവേദിയിൽ അരങ്ങേറിയ നാടകങ്ങൾ. മനുഷ്യനായി പിറന്നിട്ടുകൂടി സമൂഹത്തിൽ മാറ്റിനിർത്തപ്പെട്ട ഹിജഡയെന്ന് മുദ്രകുത്തിയ ഒരുപറ്റം മനുഷ്യരുടെ ജീവിതമാണ് സന്ദീപ് ഭട്ടാചാര്യ സംവിധാനം ചെയ്ത ബംഗാളി നാടകമായ ‘സന്താപ്’ അരങ്ങിലെത്തിച്ചത്. ആണും പെണ്ണും എന്ന് രണ്ടുതരത്തിൽ മാത്രം ലിംഗാടിസ്ഥാനത്തിൽ തരംതിരിക്കപ്പെടുമ്പോൾ തങ്ങളുടെ തെറ്റല്ലാതായിട്ടുകൂടി ഭിന്നലിംഗക്കാർ മാറ്റിനിർത്തപ്പെടുന്നു. പുരോഗമനവാദികളെക്കൊണ്ടു നിറയുന്ന ഇന്നത്തെ സമൂഹം ഒരു പരിഗണന നൽകാൻപോലും തയാറാകാത്ത ജനസമൂഹത്തിെൻറ കഥയെ അർഹിക്കുന്ന എല്ലാ പ്രാധാന്യത്തോടും വേദിയിലെത്തിക്കാൻ കലാകാരന്മാർക്ക് കഴിഞ്ഞു. ബംഗാളി സാഹിത്യകാരനായ മനാബ് ചക്രവർത്തിയുടെ സന്താപ് എന്ന നോവലിെൻറ ആവിഷ്കരണമാണ് നാടകം. വലിയവരുടെ കൈകളിലെ കളിപ്പാവയായി ജീവിതം തള്ളിനീക്കേണ്ടിവരുന്ന ചെറിയവരുടെ കഥയാണ് ‘മിരുഗവിദൂഷകം’ പറയുന്നത്. സ്വന്തം ഇഷ്ടങ്ങൾക്കോ കഴിവുകൾക്കോ അനുസൃതമായി ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ കഴിയാതെ അവയെ ഉള്ളിൽത്തന്നെ മൂടിെവച്ച് മറ്റുള്ളവരുടെ താൽപര്യങ്ങളിലൂടെ ജീവിക്കുന്ന സമൂഹം ലോകത്തുണ്ട് എന്ന ഓർമപ്പെടുത്തലായിരുന്നു ഈ നാടകം. നാടകോത്സവത്തിന് തിരശ്ശീല വീഴാൻ മൂന്നുനാൾ മാത്രം ബാക്കി നിൽക്കെ ബുധനാഴ്ച ആറുനാടകങ്ങൾ അരങ്ങേറും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.