തിരുവനന്തപുരം: കടുത്തചൂടില്‍ വെന്തുരുകുന്ന നഗരത്തിന് ആശ്വാസമായി വേനല്‍മഴയെത്തി. ജില്ലയുടെ മിക്കസ്ഥലങ്ങളിലും ഉച്ചക്കുശേഷം പെയ്ത കനത്തമഴ അനുഗ്രഹമായി. നഗരത്തെ തണുപ്പിച്ച് ബുധനാഴ്ച വൈകീട്ട് 4.30 കഴിഞ്ഞാണ് മഴ പെയ്തിറങ്ങിയത്. രണ്ട് മണിക്കൂറോളം പെയ്ത ശക്തമായ മഴയിൽ മിക്കസ്ഥലങ്ങളിലും പതിവുപോലെ വെള്ളംനിറഞ്ഞു. നാട്ടുകാർക്ക് വഴിയാത്രയും ഇരുചക്രവാഹനക്കാർക്ക് യാത്രദുരിതവും നേരിടേണ്ടിവന്നു. തമ്പാനൂർ എസ്.എസ് കോവിൽ റോഡ് ആദ്യമേതന്നെ നിറഞ്ഞൊഴുകി. ഇതുവഴിയുള്ള കാൽനടക്കാർ വെള്ളക്കെട്ടിലൂടെയാണ് നടന്നുനീങ്ങിയത്. ഇതുവഴിയെത്തിയ വാഹനങ്ങൾ വെള്ളക്കെട്ടിൽ കുടുങ്ങി. കിഴക്കേകോട്ടയിെല വെള്ളക്കെട്ടും നാട്ടുകാർക്ക് ദുരിതമായി. സെൻട്രൽ സ്റ്റേഡിയത്തിനടുത്ത് പ്രസ്ക്ലബ് റോഡും വെള്ളത്തിൽമുങ്ങിയത് പ്രതിസന്ധിസൃഷ്ടിച്ചു. പ്ലാസ്റ്റിക് കുപ്പികളും മാലിന്യങ്ങളും തള്ളിയതോടെ ഒാടകൾ അടഞ്ഞതാണ് വെള്ളക്കെട്ടുണ്ടാകാൻ കാരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.