തിരുവനന്തപുരം: ക്ഷേത്രത്തിലെ ഉത്സവത്തിന് കൊണ്ടുപോയ ആന ഇടഞ്ഞു. ചൊവ്വാഴ്ച രാത്രി 11ഓടെ വിഴിഞ്ഞത്തുനിന്ന് കൊല്ലം പരവൂർ ഭാഗത്തെ ക്ഷേത്രത്തിലേക്ക് കൊണ്ടുപോകുകയായിരുന്ന ആനയാണ് വെൺപാലവട്ടത്ത് ഇടഞ്ഞത്. വാഹനം മാറ്റി കയറ്റുന്നതിനിെട പാപ്പാെൻറ ഭാഗത്തുനിന്നുണ്ടായ പ്രകോപനമാണ് ഇടയാൻ കാരണം. ആക്രമണകാരിയായ ആന കിംസ് ആശുപത്രി ഭാഗത്തേക്ക് പോയി അൽപസമയം പരിഭ്രാന്തി സൃഷ്ടിച്ചു.തുടർന്ന് പൊലീസും നാട്ടുകാരും ചേർന്ന് ശ്രദ്ധ തിരിച്ചുവിട്ടതോടെ ബൈപാസിലിറങ്ങി ഗതാഗതം തടസ്സപ്പെടുത്തുകയായിരുന്നു. ഇതോടെ കഴക്കൂട്ടം, -തിരുവനന്തപുരം ഭാഗത്തേക്കുള്ള ഗതാഗതം പൊലീസ് വഴിതിരിച്ചുവിട്ടു. തുടർന്ന്, ഒരു മണിക്കൂറത്തെ പരിശ്രമത്തിനുശേഷം എലിഫൻറ് സ്ക്വാഡിെൻറ നേതൃത്വത്തിൽ രാത്രി 12ഓടെ ആനയറ വലിയ ഉദേശ്വരം ക്ഷേത്രഭാഗത്ത് ആനയെ തളച്ചു. പാപ്പന്മാർ മദ്യപിച്ചിരുന്നതായും ഇവരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.