ബീമാപള്ളി ഉറൂസിന് നാളെ സമാപനം

പൂന്തുറ: ബീമാപള്ളി ഉറൂസിന് നാളെ സമാപനം. വെള്ളിയാഴ്ച പുലര്‍ച്ചയോടെ പ്രശസ്ത മതപണ്ഡിതന്‍ നജുമുദീന്‍ പൂക്കോയ തങ്ങളുടെ പ്രത്യേക പ്രാര്‍ഥന നടക്കും. ശേഷം അങ്കണത്തില്‍നിന്ന് ആരംഭിക്കുന്ന പട്ടണപ്രദക്ഷിണം ജോനക പൂന്തുറ, മാണിക്യവിളാകം, പത്തേക്കര്‍ വഴി ബീമാപള്ളിയില്‍ സമാപിക്കും. തുടര്‍ന്ന് നടക്കുന്ന അന്നദാനത്തോടെയാണ് 10 ദിവസം നീണ്ട ഉറൂസിന് കൊടിയിറങ്ങുന്നത്. വ്യാഴാഴ്ച രാത്രി മതപണ്ഡിതന്‍ മുല്ലൂര്‍ക്കര മുഹമ്മദലി സഖാഫിയുടെ മതപ്രഭാഷണം നടക്കും. ഉറൂസിന്‍െറ സമാപനത്തോടനുബന്ധിച്ച് കെ.എസ്.ആര്‍.ടി.സി ജില്ലയുടെ വിവിധ ഡിപ്പോകളില്‍നിന്ന് പ്രത്യേക സര്‍വിസുകള്‍ നടത്തും. 10 ദിവസം നീണ്ട ഉറൂസിന് ആയിരങ്ങളാണ് ബീമാപള്ളിയില്‍ എത്തിയത്. ഇവര്‍ക്ക് നഗരസഭയുടെയും സര്‍ക്കാറിന്‍െറയും ആഭിമുഖ്യത്തില്‍ എല്ലാവിധ സജ്ജീകരണങ്ങളും ഏര്‍പ്പെടുത്തിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.