അധ്യാപികയെ ജോലിയില്‍ പ്രവേശിപ്പിച്ചില്ല; സ്കൂളില്‍ സംഘര്‍ഷം

വെഞ്ഞാറമൂട്: കോടതി ഉത്തരവുമായത്തെിയ അധ്യാപികയെ ജോലിയില്‍ പ്രവേശിപ്പിക്കാത്തത് സ്കൂളില്‍ സംഘര്‍ഷത്തിന് കാരണമായി. സംഭവം പകര്‍ത്താനത്തെിയ ചാനല്‍ കാമറമാന്‍െറ കാമറ തല്ലിത്തകര്‍ത്തു. എയ്ഡഡ് സ്കൂളായ വെഞ്ഞാറമൂട് തേമ്പാമൂട് ജനത ഹയര്‍ സെക്കന്‍ഡറി സ്കൂളിലാണ് അനിഷ്ടസംഭവങ്ങള്‍ അരങ്ങേറിയത്. പതിനേഴുവര്‍ഷമായി യു.പി വിഭാഗത്തില്‍ ജോലിചെയ്തുവന്ന സീന രാജേന്ദ്രനെന്ന അധ്യാപികയാണ് അധികൃതര്‍ ജോലിനിഷേധിച്ചെന്ന പരാതിയുമായി ഹൈകോടതിയെ സമീപിച്ചത്. ജൂണില്‍ അധ്യാപിക സ്കൂളിലത്തെിയപ്പോള്‍ ജോലിയില്ളെന്ന് മാനേജര്‍ അറിയിക്കുകയായിരുന്നുവത്രേ. തുടര്‍ന്ന് ജില്ല വിദ്യാഭ്യാസ ഓഫിസര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതിനല്‍കി. ഡി.ഇ.ഒ തിരികെ അധ്യാപികയെ ജോലിയില്‍ പ്രവേശിപ്പിക്കാന്‍ നിര്‍ദേശിച്ചെങ്കിലും മാനേജ്മെന്‍റ് തയാറായില്ല. തുടര്‍ന്നാണ് ഹെകോടതിയില്‍നിന്ന് അനുകൂല ഉത്തരവുമായി ബുധനാഴ്ച വീണ്ടും സ്കൂളിലത്തെിയത്. പക്ഷേ, ഇതും മാനേജ്മെന്‍െറ് അംഗീകരിക്കാന്‍ തയാറായില്ല. ഇതോടെ അധ്യാപിക ഓഫിസ് റൂമില്‍ കുത്തിയിരിക്കുകയായിരുന്നു. തുടര്‍ന്നുണ്ടായ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനത്തെിയ ചാനല്‍ കാമറമാനെ സ്കൂള്‍ മാനേജരുടെ നേതൃത്വത്തില്‍ ആക്രമിച്ചതായാണ് പരാതി. കാമറ തല്ലിത്തകര്‍ത്തു. കാമറമാനെ സ്കൂള്‍ മാനേജര്‍ സജീവും സഹോദരന്‍ മുജീബും ചേര്‍ന്ന് ആക്രമിക്കുകയായിരുന്നെന്ന് വെഞ്ഞാറമൂട് പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. പരിക്കേറ്റ കാമറമാന്‍ റിജാസിനെ കന്യാകുളങ്ങര സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതിനുശേഷം മാനേജര്‍ ഭീഷണിപ്പെടുത്തിയതിനത്തെുടര്‍ന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട സീനാ രാജേന്ദ്രനെ കന്യാകുളങ്ങര സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍, പലതവണ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും പ്രതികരിക്കാന്‍ സ്കൂള്‍ മാനേജര്‍ തയാറായില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.