പാറശ്ശാല: ധനുവച്ചപുരം ഐ.ടി.ഐയിൽ എസ്.എഫ്.ഐയിലെ രണ്ട് വിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടി. ഒരാൾക്ക് പരിക്കേറ്റു. എസ്.എഫ്.ഐ പ്രവർത്തകനായ അനിജിത്തിനാണ് മർദനത്തിൽ താടിയെല്ലിന് പൊട്ടലേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ബുധനാഴ്ച രാവിലെ 11നാണ് സംഭവം. മൂന്നുദിവസമായി ഐ.ടി.ഐയിൽ ആർട്സ് ഡേ നടന്ന് വരികയാണ്. ചെവ്വാഴ്ച രാവിലെ ഇരുവിഭാഗങ്ങളിലെയും പ്രവർത്തകർ തമ്മിൽ തർക്കവും വാക്കേറ്റവും നടന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.