'കവിതയും പ്രതിരോധവും' ചർച്ച നടത്തി

തിരുവനന്തപുരം: സച്ചിദാനന്ദ​െൻറ കാവ്യലോകത്തിലൂടെയുള്ള സാംസ്കാരിക വിനിമയമായ 'കവിതയും പ്രതിരോധവും' അരങ്ങേറി. ഭാരത് ഭവ​െൻറയും അയ്യപ്പപ്പണിക്കർ ഫൗണ്ടേഷ​െൻറയും ആഭിമുഖ്യത്തിൽ ഭാരത് ഭവൻ ശെമ്മങ്കുടി സ്മൃതിയിലായിരുന്നു സാഹിത്യ കൂട്ടായ്മ. കവി സച്ചിദാനന്ദനുമായി ജനങ്ങളുടെ സംവാദത്തിനും സച്ചിദാനന്ദൻ കവിതകളുടെ ആലാപനത്തിനും ഇത് വേദിയായി. ഭാരത് ഭവൻ മെംബർ സെക്രട്ടറി പ്രമോദ് പയ്യന്നൂർ, ചിന്ത ജെറോം, കവി വിനോദ് വൈശാഖി, പ്രിയദാസ് ജി.മംഗലത്ത്, പ്രദീപ് പനങ്ങാട് തുടങ്ങിയവരും സാംസ്കാരിക കൂട്ടായ്മയിൽ പങ്കെടുത്തു. തുടർന്ന് വർത്തമാനകാല ഇന്ത്യൻ സാഹചര്യത്തിലെ പെൺകുട്ടിയുടെ യാതനകൾ അടയാളപ്പെടുത്തിയ സച്ചിദാനന്ദ​െൻറ 'മാജിക്' കവിത മുൻനിർത്തി, മാജിക് അക്കാദമിക്കുവേണ്ടി പ്രമോദ് പയ്യന്നൂർ ദൃശ്യാവിഷ്കാരം നിർവഹിച്ച മൾട്ടി മീഡിയ ഡോക്യുമെേൻറഷൻ പ്രദർശനവും നടന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.