പൂജപ്പുര: പൂജപ്പുര സെൻട്രൽ ജയിലിലെ തടവുകാരൻ മുറി മാറ്റിയതിൽ പ്രതിഷേധിച്ച് കെട്ടിടത്തിന് മുകളിൽ കയറി ഭീഷണി മുഴക്കി. ഒടുവിൽ ഫയർഫോഴ്സ് അധികൃതരെത്തി നിലത്തിറക്കി. തടവുപുള്ളിക്കെതിരെ കേെസടുത്തു. സെൻട്രൽ ജയിലിലെ എട്ടാം ബ്ലോക്കിൽ പാർപ്പിച്ചിട്ടുള്ള അൻസാരി (28) എന്ന വിചാരണ തടവുകാരനാണ് ചൊവ്വാഴ്ച വൈകീട്ട് നാലിന് ഭക്ഷണസമയത്ത് പുറത്തിറക്കിയപ്പോൾ അതേ ബ്ലോക്കിനു മുകളിൽ കയറി ഭീഷണി മുഴക്കി ഓടുകൾ തകർത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. സെല്ല് മാറ്റിയതിലെ പ്രകോപനമാണെന്ന് ജയിൽ അധികൃതർ അറിയിച്ചു. പിടിച്ചുപറി, മോഷണം, കവർച്ച തടങ്ങിയ കേസുകളിൽ സ്ഥിരമായി ജയിലിലെത്താറുള്ള ഇയാൾ നിലവിൽ തിരുവനന്തപുരം, നെടുമങ്ങാട് കോടതികളിൽ ശിക്ഷിക്കപ്പെട്ടാണ് വിചാരണ തടവുകാരനായി കഴിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.