പനിബാധിച്ച് ഒ.പിയിലെത്തിയത് 3119 പേർ പനിക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത് 167 ജില്ലയിൽ ഡെങ്കിപ്പനി ബാധ സംശയിക്കുന്നത് 219 പേർ എലിപ്പനി സ്ഥിരീകരിച്ചത് രണ്ട് പേർക്ക് തിരുവനന്തപുരം: പനി പ്രതിരോധപ്രവർത്തനങ്ങളും മാലിന്യനിർമാർജനവുമെല്ലാം പുരോഗമിക്കുേമ്പാഴും ജില്ലയിൽ രണ്ട് പനി മരണം കൂടി. നാലാഞ്ചിറ തറട്ടയിൽ കെ.ആർ.എ 179ൽ എ. ബാബു (49), തലയിൽ പിണറുകുഴി വീട്ടിൽ വസന്ത (55) എന്നിവരാണ് രണ്ട് ദിവസത്തിനിടെ മരിച്ചത്. ഇവരും വൈറൽ പനിക്ക് ചികിത്സയിലായിരുന്നു. ജില്ലയിൽ ചൊവ്വാഴ്ച മാത്രം 49 പേർക്ക് കൂടി ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ഇന്നലെ 215 പേരാണ് ഡെങ്കിപ്പനി ബാധ സംശയവുമായി ജില്ലയിലെ വിവിധ ആശുപത്രികളിൽ ചികിത്സതേടിയത്. അരുവിക്കര, ആര്യനാട്, ബാലരാമപുരം -2, ചിറയിൻകീഴ് -2 കല്ലിയൂർ -2, പാങ്ങപ്പാറ -2, പാറശ്ശാല -2, പെരുമ്പഴുതൂർ -2, വാമനപുരം -2, വട്ടിയൂർകാവ് -2, വെൺപകൽ -2, കരകുളം -3, കീഴാറ്റിങ്ങൽ -3, കോട്ടുകാൽ -3, മംഗലപുരം -3, മുക്കോല -3, നെടുമങ്ങാട് -3, നേമം -3, പള്ളിച്ചൽ -3, പൂന്തൂറ -3, പൂവാർ -3, പുല്ലുവിള -3, പുത്തൻതോപ്പ് -3, തിരുവല്ലം -3, വിഴിഞ്ഞം -1, ബീമാപള്ളി -1, എസ്റ്റേറ്റ് -1, കരുമം -1, കുമാരപുരം -1, മണക്കാട് -1, പരുത്തിക്കുഴി -1, പേരൂർക്കട -1, പൂജപ്പുര -1, വള്ളക്കടവ് -1, ആറ്റുകാൽ -1, അരമട -1 എന്നിവിടങ്ങളിലാണ് ഡെങ്കി സ്ഥിരീകരിച്ചിള്ളത്. വൈറൽപനി ബാധമൂലം ചൊവ്വാഴ്ച 3119 പേർ ഒ.പികളിൽ ചികിത്സ തേടി. ഇതിൽ കടുത്തപനി അനുഭവപ്പെട്ട 167 പേരെ കിടത്തിചികിത്സക്കും വിധേയമാക്കിയിട്ടുണ്ട്. ജില്ലയിലെ പുത്തൻതോപ്പ്, പള്ളിച്ചൽ എന്നിവിടങ്ങളിൽ രണ്ട് എലിപ്പനി കേസുകളും ചൊവ്വാഴ്ച സ്ഥിരീകരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് തന്നെ ഏറ്റവുംകൂടുതൽ പകർച്ചപ്പനി കേസുകൾ റിപ്പോർട്ട് ചെയ്തത് തലസ്ഥാനജില്ലയിലാണ്. പനിയും പകര്‍ചവ്യാധികളുമായി ആശുപത്രികളിലെത്തുന്നവരുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുകയാണ്. വൈറല്‍ പനി, ഡെങ്കിപ്പനി, എച്ച്1 എന്‍1, എലിപ്പനി എന്നിവയുമായി എത്തുന്ന രോഗികളുടെ എണ്ണത്തിലും വലിയ വര്‍ധനയാണ് ജില്ലയില്‍ ഉണ്ടായിരിക്കുന്നത്. കോർപറേഷെൻറ നേതൃത്വത്തിൽ ശുചീകരണപ്രവർത്തനങ്ങളും ഗൃഹസന്ദർശനങ്ങളും സ്ക്വാഡുകളുമെല്ലാം നടക്കുന്നുണ്ട്. തദ്ദേശസ്ഥാപനങ്ങളും ഇക്കാര്യത്തിൽ ഉണർന്ന് പ്രവർത്തിക്കുന്നുണ്ട്. പ്രാഥമികാരോഗ്യ േകന്ദ്രങ്ങളിലടക്കം പനിബാധിതരുടെ ചികിത്സക്കായി വിപുലമായ ക്രമീകരണങ്ങളാണ് സജ്ജീകരിച്ചിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.