കൊല്ലം: ആയുഷ് വകുപ്പും കൊല്ലം ജില്ല പഞ്ചായത്തും സംയുക്തമായി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര യോഗദിനാചരണം ബുധനാഴ്ച രാവിലെ 9.30ന് കൊല്ലം ജില്ല പഞ്ചായത്ത് ഹാളിൽ നടക്കും. ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ. ജഗദമ്മ ഉദ്ഘാടനം നിർവഹിക്കും. മേയർ വി. രാജേന്ദ്രബാബു അധ്യക്ഷത വഹിക്കും. വാക്-ഇൻ ഇൻറർവ്യൂ 29ന് കൊല്ലം: 2017-18 വർഷത്തെ ജൈവകൃഷി ജി.എ.പി, േക്രാപ്പ്ഹെൽത്ത് മാനേജ്മെൻറ് പദ്ധതികളിൽ നിലവിലുള്ള ഒഴിവുകളിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനുള്ള വാക്-ഇൻ ഇൻറർവ്യൂ 29ന് രാവിലെ 11ന് കൊല്ലം പ്രിൻസിപ്പൽ കൃഷി ഓഫിസിലെ ആത്മ കോൺഫറൻസ് ഹാളിൽ നടക്കും. പ്രായപരിധി 21നും 45നും മധ്യേ. അടിസ്ഥാനയോഗ്യത ബി.എസ്സി അഗ്രികൾചറും കമ്പ്യൂട്ടർ പരിജ്ഞാനവും. താൽപര്യമുള്ളവർ വയസ്സ്, യോഗ്യത എന്നിവ തെളിയിക്കുന്ന അസൽ രേഖകൾ സഹിതം കൊല്ലം സിവിൽ സ്റ്റേഷനിലെ ആത്മ ഹാളിൽ എത്തണമെന്ന് പ്രിൻസിപ്പൽ കൃഷി ഓഫിസർ അറിയിച്ചു. ഫോൺ: 04742795082. ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി കൊല്ലം: ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയിലൂടെ പലിശയും പിഴപ്പലിശയും ഒഴിവാക്കി ക്ഷേമനിധി വിഹിതം അടയ്ക്കുന്നതിന് ബോർഡ് ജൂൺ 30 വരെ സമയം അനുവദിച്ചു. കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധിയിലേക്ക് പഴയ പദ്ധതി പ്രകാരം അംശാദായം അടയ്ക്കുന്നതിൽ വീഴ്ചവരുത്തിയ വാഹന ഉടമകൾക്കാണ് ഇൗ അവസരം. ആർ.ആർ നടപടികൾ വഴി തുക അടയ്ക്കുന്നവരും ക്ഷേമനിധി അടയ്ക്കുന്നതിൽ വീഴ്ചവരുത്തിയിട്ടുള്ളവരും അവസരം പ്രയോജനപ്പെടുത്തണമെന്ന് ജില്ല എക്സിക്യൂട്ടിവ് ഓഫിസർ അറിയിച്ചു. വിശദവിവരങ്ങൾക്ക് കൊല്ലം ഹൈസ്കൂൾ ജങ്ഷനിലുള്ള ജില്ല മോട്ടോർ തൊഴിലാളി ക്ഷേമനിധി ഓഫിസുമായി ബന്ധപ്പെടണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.